ഫിലിംചേബര്‍ തിര: വിലക്കില്ലെന്ന് ഔദ്യോഗിക പക്ഷം
ഫിലിംചേബര്‍ തിര: വിലക്കില്ലെന്ന് ഔദ്യോഗിക പക്ഷം
ആഗസ്ത് 20, 2004
കൊച്ചി: ഓഗസ്റ് 21 ന് നടക്കുന്ന ഫിലിം ചേമ്പറിന്റെ തിരഞ്ഞെടുപ്പിന് കോടതി വിലക്കില്ലെന്ന് ഔദ്യോഗിക പക്ഷം വ്യക്തമാക്കി.
പൊതുയോഗവും തിരഞ്ഞെടുപ്പും യാതൊരു തടസവുമില്ലാതെ നടക്കുമെന്ന് ഔദ്യോഗിക പക്ഷം അവകാശപ്പെട്ടു.
ഒരാള്‍ക്ക് ഒന്നിലേറെ പേരെ പ്രതിനിധീകരിച്ച് വോട്ട് ചെയ്യാനാവില്ലെന്ന ഭരണസമിതി തീരുമാനം മാത്രമാണ് കോടതി സ്റെ ചെയ്തിട്ടുള്ളത്. പ്രസിഡണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായ സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്.
ചേംബര്‍ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പിന് തലേ ദിവസം പോലും യോഗം കൂടി തീരുമാനമെടുക്കാന്‍ ഭരണ സമിതിക്ക് അവകാശമുണ്ട്. അതനുസരിച്ചാണ് തീരുമാനമെടുത്തത്. പ്രോക്സി വോട്ടുകളുടെ കാര്യത്തില്‍ മുന്‍വര്‍ഷങ്ങളില്‍ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് പലരും ഒന്നിലേറെ അംഗങ്ങളെ പ്രതിനിധീകരിക്കുന്നുയെന്ന് കണ്ടതിനാലാണ് ഭരണ സമിതി അത് വിലക്കിയത്. ഇത് തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കുകയെ ഉദ്ദേശ്യത്തോടെ ആയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതുകൊണ്ട് കോടതി തീരുമാനം സ്റേ ചെയ്യുകമാത്രമാണ് ചെയ്തത്. തെരഞ്ഞെടുപ്പ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. - അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications