ഷീല പൊന്‍മുടിപ്പുഴയോരത്ത്
ഷീല പൊന്‍മുടിപ്പുഴയോരത്ത്
ആഗസ്ത് 20, 2004
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയ ഷീല പൊന്‍മുടിപ്പുഴയോരത്ത് എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ നായകനാവുന്നത് മധുവാര്യരാണ്. വാണ്ടഡ്, കാമ്പസ്, പറയാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുവാര്യര്‍ അഭിനയിക്കുന്ന ചിത്രമാണിത്. തമിഴില്‍ നിന്നെത്തി മലയാളത്തില്‍ തിരക്കേറിയ മീനാക്ഷിയാണ് ചിത്രത്തിലെ നായിക.
നവാഗത സംവിധായകനായ ജോണ്‍സണ്‍ എസ്തപ്പാന്‍ ഒരുക്കുന്ന ചിത്രമാണ് പൊന്‍മുടിപ്പുഴയോരത്ത്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്.
മനസ്സിനക്കരെയിലെ ക്രൈസ്തവസ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ കൈയടി നേടിയ ഷീല ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവച്ചത്. പുതിയ ചിത്രത്തിലും ഷീലക്ക് ലഭിച്ചിരിക്കുന്നത് അഭിനയപ്രധാനമായ വേഷമാണ്.
നെടുമുടി വേണു, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, സലിംകുമാര്‍, അരവിന്ദന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് എം. ജയചന്ദ്രനാണ്. ഛായാഗ്രഹണം അഴകപ്പന്‍. ലില്ലജി ഫിലിംസിന്റ ബാനറില്‍ ജെയിസ് തട്ടില്‍ (സ്വിറ്റ്സര്‍ലാന്റ്) ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications