കുഞ്ഞുമോന്‍ എന്ന തുറുപ്പുഗുലാന്‍
കുഞ്ഞുമോന്‍ എന്ന തുറുപ്പുഗുലാന്‍
ആഗസ്ത് 20, 2005
തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി ആക്ഷനും കോമഡിയും ഒരു പോലെ അവതരിപ്പിക്കുന്ന ചിത്രമാണ് തുറുപ്പുഗുലാന്‍. മമ്മൂട്ടിയുടെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ കുഞ്ഞുമോന്‍.
കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഫാസ്റ് ഫുഡ് കടകള്‍ നടത്തുന്ന ബിസിനസുകാരാണ് കുഞ്ഞുമോന്റെ കുടുംബം. അപ്പനും മൂന്ന് ആണ്‍മക്കളുമാണ് ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്തുന്നത്. കോഴിക്കോട്ടെ ബിസിനസ് കുഞ്ഞുമോന്റെ മേല്‍നോട്ടത്തില്‍ പൊടിപൊടിക്കുമ്പോള്‍ തിരുവനന്തപുരത്തും കോട്ടയത്തും രണ്ട് ചേട്ടന്‍മാരാണ് കാര്യങ്ങള്‍ നോക്കുന്നത്. കൊച്ചിയിലെ ബിസിനസ് അപ്പന്റെ മേല്‍നോട്ടത്തിലാണ്.
ഇവരുടെ ഫാസ്റ് ഫുഡ് ശൃംഖല വളര്‍ന്നപ്പോള്‍ അത് തകര്‍ക്കാനുള്ള ശ്രമവുമായി ശത്രുക്കളും മുന്നോട്ടുവന്നു. കൊച്ചിയില്‍ അപ്പന്‍ നടത്തുന്ന ബിസിനസിന് ശത്രുക്കളില്‍ നിന്ന് ഭീഷണി നേരിട്ടപ്പോള്‍ പ്രതിവിധിയായി തുറുപ്പുഗുലാന്‍ പ്രയോഗിക്കുക എന്ന വിദ്യയാണ് അപ്പന്‍ മനസില്‍ കണ്ടത്. അപ്പന്റെ തുറുപ്പുഗുലാന്‍ മറ്റാരുമല്ല- കുഞ്ഞുമോന്‍. ശത്രുക്കളെ നേരിടാന്‍ കുഞ്ഞുമോന്‍ കോഴിക്കോട് നിന്നും കൊച്ചിയിലെത്തി.
മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറുപ്പുഗുലാന്‍. ഇന്നസെന്റാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ അപ്പനായി വേഷമിടുന്നത്. വേഷത്തിനു ശേഷം ഇന്നസെന്റും മമ്മൂട്ടിയും അച്ഛനും അച്ഛനും മകനുമായി പ്രത്യക്ഷപ്പെടുകയാണ് ഈ ചിത്രത്തില്‍.
കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന തുറുപ്പുഗുലാന്‍ എല്ലാ കച്ചവട മസാലകളോടെയും ഒരുക്കുന്ന ചിത്രമാണ്. തമിഴ് നടിമാരായ സ്നേഹയും തൃഷയുമാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications