കറന്റ് ഭാര്‍ഗവന്‍ 24ന് എത്തും
കറന്റ് ഭാര്‍ഗവന്‍ 24ന് എത്തും
ആഗസ്ത് 20, 2006
മമ്മൂട്ടിയുടെ ഓണച്ചിത്രം ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ റിലീസിംഗ് തീയതി ഒടുവില്‍ അന്തിമമായി നിശ്ചയിച്ചു. ആഗസ്ത് 24 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിലെത്തും.
സെന്‍സര്‍ബോര്‍ഡിന്റെ യുസര്‍ട്ടിഫിക്കറ്റാണ് ആഗസ്ത് 17ന് സെന്‍സര്‍ ചെയ്ത ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ആക്ഷന്‍ കോമഡി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്.
സൂപ്പര്‍താരങ്ങളുടെ ഓണച്ചിത്രങ്ങളില്‍ ആദ്യത്തേതെന്ന നിലയിലാണ് ഭാര്‍ഗവചരിതം തിയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും സുരേഷ് ഗോപിയുടെയും ഓണച്ചിത്രങ്ങള്‍ അടുത്ത ആഴ്ചകളിലാണ് റിലീസ് ചെയ്യുന്നത്.
കറന്റ് ഭാര്‍ഗവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു മനോരോഗ വിദഗ്ധനായി ശ്രീനിവാസനും വേഷമിടുന്നു.


Click it and Unblock the Notifications