കെ. മധുവിന്റെ സുരേഷ്ഗോപി ചിത്രം നരിമാന്‍

By Staff

കെ. മധുവിന്റെ സുരേഷ്ഗോപി ചിത്രം നരിമാന്‍
ആഗസ്ത് 21, 2001

കെ. മധു-എസ്.എന്‍ സ്വാമി ടീം വീണ്ടും ഒന്നിക്കുന്ന നരിമാനില്‍ സുരേഷ് ഗോപി നായകനാകുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് നരിമാനെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സസ്പെന്‍സ് നിറഞ്ഞ ക്രൈം ത്രില്ലറായ ഈ ചിത്രത്തില്‍ അശോക് നരിമാന്റെ പ്രധാന സഹായിയായ സി.ഐ. ഗോപി പിള്ളയെ ജഗദീഷ് അവതരിപ്പിക്കുന്നു. കള്ളന്‍ ഷംസു എന്ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ കലാഭവന്‍ മണിയാണ് അവതരിപ്പിക്കുന്നത്. കള്ളനെങ്കിലും ഷംസുവും അശോക് നരിമാന് വേണ്ടപ്പെട്ടയാള്‍ തന്നെ.

മനു എന്ന യുവാവിന്റെ ദുരൂഹമായ സാഹചര്യത്തിലെ മരണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ചുമതലപ്പെടുത്തിയതാണ് നരിമാനെ. സംയുക്താവര്‍മ്മയാണ് നായിക. കൊച്ചിന്‍ ഹനീഫ, ജഗതി, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്, ടി.പി. മാധവന്‍, ഇ.എ. രാജേന്ദ്രന്‍, സലിംകുമാര്‍, ബാബുരാജ്, അഗസ്റിന്‍, അഞ്ജു, ദേവി ചന്ദന, കെപിഎസി ലളിത, കവിയൂര്‍ രേണുക എന്നിവരും അഭിനയിക്കുന്നു.

രചന എസ്.എന്‍ സ്വാമി. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ ഈണം നല്‍കുന്നു. എം.ജി. ശ്രീകുമാറാണ് ഗായകന്‍. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. പി.സി. മോഹനന്‍ എഡിറ്റുംഗും നേമം പുഷ്പരാജ് കലാസംവിധാനവും നിര്‍വഹിക്കുന്നു.

വൃന്ദാവന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രാജന്‍ ആലത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വൃന്ദാവന്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X