രഞ്ജിത്ത് പ്രണയകഥയുമായി

By Staff

രഞ്ജിത്ത് പ്രണയകഥയുമായി
ആഗസ്ത് 21, 2003

നന്ദനത്തില്‍ ഭക്തിയുടെ നിഗൂഢ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയകഥ പറഞ്ഞ രഞ്ജിത്ത് വീണ്ടും പ്രണയകഥയുമായെത്തുന്നു.

മിഴികള്‍ രണ്ടിലും എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കൗമാപ്രായത്തിലെ പ്രണയാനുഭവത്തിന്റെ കഥയാണ് പറയുന്നത്. നന്ദനത്തില്‍ പൃഥ്വിരാജ് എന്ന പുതുമുഖനായകനെ അവതരിപ്പിച്ച രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികാനായകന്മാരാവുന്നത് പുതുമുഖങ്ങളാണ്. പ്രമുഖതാരങ്ങളും ഇവരോടൊപ്പം വേഷമിടുന്നു.

തന്റെ ഓരോ ചിത്രത്തിലും പ്രമേയ വൈവിധ്യം സൂക്ഷിക്കുന്ന രഞ്ജിത്ത് തന്നെയാണ് പുതിയ ചിത്രത്തിന്റെയും രചന നടത്തിയിരിക്കുന്നത്. പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രീകരണം നടന്നുവരുന്ന അമ്മക്കിളിക്കൂടിന്റെ രചന രഞ്ജിത്തിന്റേതാണ്. വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വ്യത്യസ്തകഥയാണ് ഈ ചിത്രത്തിലും രഞ്ജിത്ത് പറയുന്നത്.

ടെറ്റ്കോ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജഗോപാല്‍, ബാലകൃഷ്ണന്‍ എന്നിവരാണ് രഞ്ജിത്തിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ രചിച്ച ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് സംഗീതം പകരുന്നു. ആഗസ്ത് അവസാനത്തില്‍ ഊട്ടി, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X