twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊന്നുവായി കാവ്യ

    By Staff
    |

    പൊന്നുവായി കാവ്യ
    ആഗസ്ത് 21, 2004

    കാവ്യാ മാധവന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും അന്നൊരിടത്ത് എന്ന ചിത്രത്തിലെ പൊന്നു. ആദിവാസി പെണ്‍കുട്ടിയായ പൊന്നുവായി അഭിനയിക്കുന്ന കാവ്യ തനിക്കിതുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും കാമ്പുള്ള വേഷമായാണ് ഈ കഥാപാത്രത്തെ കാണുന്നത്.

    പൊന്നു പോലെ തിളങ്ങുന്നതാണ് പൊന്നുവിന്റെ സ്വഭാവഗുണം. പേരിലെ സൗന്ദര്യം അവളുടെ മനസിലുണ്ട്. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അവള്‍ ആ ഗ്രാമത്തിലെ എല്ലാവരോടും അതീവസ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.

    ജീവിതത്തിലെ തിക്താനുഭവങ്ങള്‍ അവളെ ആര്‍ജവും കരുത്തുമുള്ള ഒരു പെണ്ണാക്കിത്തീര്‍ത്തു. പൊന്നുവിന് ചില സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് അവള്‍ ജീവിക്കുന്നതുതന്നെ.

    അഛനുറങ്ങുന്ന ഭൂമി നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് പൊന്നുവിന്റെ ലക്ഷ്യം. കടക്കാരുടെ ബാധ്യത എത്രയും പെട്ടെന്ന് തീര്‍ത്ത് അധ്വാനിച്ച് സ്വന്തമാക്കിയ ഭൂമി അന്യാധീനപ്പെടില്ലെന്ന് ഉറപ്പുവരുത്തുക. അതിന് വേണ്ടിയാണ് അവള്‍ രാപകലന്തിയോളം വേല ചെയ്യുന്നത്. അതിന് വേണ്ടി അവള്‍ എന്തു ജോലി വേണമെങ്കിലും ചെയ്യും. താനീ ചെയ്യുന്ന ജോലികള്‍ കൊണ്ടൊന്നും കടം വീട്ടാനാവില്ലെന്ന ചിന്തയൊന്നും പൊന്നുവിനില്ല. തന്റെ ലക്ഷ്യം മാത്രമേ അവളുടെ മനസിലുള്ളൂ.

    മണ്ണിന്റെ ഗന്ധമുള്ള കഥ പറയുന്ന അന്നൊരിടത്ത് എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കുന്ന ഈ കഥാപാത്രം അവര്‍ ഇതുവരെ അവതരിപ്പിച്ച വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കാവ്യക്ക് ഏറെ അഭിനയസാധ്യതയുള്ള മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

    ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെ. നേരത്തെ ഐ. വി. ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിംഫണി എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഐ. വി. ശശിയെ ഈ ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്നും നിര്‍മാതാക്കള്‍ ഒഴിവാക്കുകയായിരുന്നു.

    നായകനാവുന്നത് ഫോര്‍ ദി പീപ്പിളിലെ പൊലീസ് വേഷത്തിലൂടെ ശ്രദ്ധേയനായ സുനിലാണ്. ഇന്നസെന്റ്, നെടുമുടി വേണു, വിജയരാഘവന്‍, സിദ്ദിക്ക്, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, ഇടവേള ബാബു, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, മാള അരവിന്ദന്‍, മനോജ് ചിക്ലോട്, അമ്പിളിദേവി, പൂര്‍ണിമ, നിരോഷ, അംബിക, മങ്കാ മഹേഷ്, കോഴിക്കോട്, ശാരദ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.

    ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥാണ് സംഗീതം പകരുന്നത്. വയനാട്ടിലും ഗുണ്ടല്‍പേട്ടയിലും മൈസൂരിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X