മുന്ന നായകനാവുന്ന മനസ് മനസുമായി

By Staff

മുന്ന നായകനാവുന്ന മനസ് മനസുമായി
ആഗസ്ത് 21, 2004

ഗൗരീശങ്കരത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മുന്ന നായകനാവുന്ന ചിത്രമാണ് മനസ് മനസുമായി. പുതുമുഖം നിഖിലയാണ് ചിത്രത്തില്‍ നായികയാവുന്നത്.

മുന്നയുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ ഗൗരീശങ്കരം വിജയമായില്ലെങ്കിലും ഈ ചിത്രത്തിലെ മുന്നയുടെ വേഷം ശ്രദ്ധേയമായിരുന്നു. കാവ്യാ മാധവനായിരുന്ന ആദ്യചിത്രത്തിലെ മുന്നയുടെ നായിക.

നവാഗത സംവിധായകനായ രാജു ചമ്പക്കര ഒരുക്കുന്ന ചിത്രമായ മനസ് മനസുമായി ഒരു പ്രണയകഥയാണ് പറയുന്നത്. തിലകന്‍, നെടുമുടി വേണു, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു, മനു ആറ്റിപ്ര, കെ. പി. എ. സി. ലളിത, അംബികാ മോഹന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെയും ചേര്‍ത്തല സുഭാഷിന്റെയും ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് മുരളി സിതാരയാണ്. ക്യാമറ അന്‍പ്മണി. ശ്രീചിത്രാഫിലിംസിന്റെ ബാനറില്‍ അജിത് മുക്കാടനും ഷിഹാബും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X