ജയറാമും രാജസേനനും വീണ്ടും ഒന്നിക്കുന്നു

By Staff

ജയറാമും രാജസേനനും വീണ്ടും ഒന്നിക്കുന്നു
ആഗസ്ത് 21, 2005

14 ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ ടീമിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ മറ്റൊരു ടീമിനും ഇത്രയേറെ ചിത്രങ്ങള്‍ അവകാശപ്പെടാനില്ല. മലയാള സിനിമയിലെ അസാധാരണമായ ഒരു ടീം വിജയത്തിന്റെ സാക്ഷ്യങ്ങളായി ഇവയില്‍ മിക്കതും ഹിറ്റുകളായി.

കടിഞ്ഞൂല്‍കല്യാണം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്. പിന്നീട് അയലത്തെ അദ്ദേഹം. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം സൂപ്പര്‍ഹിറ്റായതോടെ ജയറാമും രാജസേനനും മലയാളത്തിലെ ഹിറ്റുകളുടെ ടീമായി മാറുകയായിരുന്നു. ശോഭനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് തുടക്കം കുറിച്ച ചിത്രം കൂടിയാണ് മേലേപ്പറമ്പില്‍ ആണ്‍വീട്.

തുടര്‍ന്നെത്തിയ സിഐഡി ഉണ്ണിക്കൃഷ്ണന്‍ ബിഎ ബിഎഡ്, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റുകളായി. സ്വപ്നലോകത്തെ ബാലഭാസ്കരന്‍, ദില്ലിവാല രാജകുമാരന്‍, കഥാനായകന്‍, ദി കാര്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മലയാളി മാമനു വണക്കം എന്നിവയും ജയറാം-രാജസേനന്‍ കൂട്ടുകെട്ടുകെട്ടില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായ ചിത്രങ്ങളാണ്.

13 ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത് ഇരുവര്‍ക്കും ദോഷം ചെയ്തു. ജയറാമിനെ വേര്‍പിരിഞ്ഞതിനു ശേഷം രാജസേനന് ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. വന്‍വിജയങ്ങള്‍ ജയറാമിനെയും അകന്നുനിന്നു.

ചില പ്രശ്നങ്ങളെ ചൊല്ലിയുള്ള പിണക്കമാണ് ഇരുവരെയും അകറ്റിയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. ഏതായാലും പിണക്കം മറന്ന് ഇരുവരും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ഈ ടീമിന്റെ ആദ്യചിത്രമായ കടിഞ്ഞൂല്‍കല്യാണത്തിന് തിരക്കഥയെഴുതിയ രഘുനാഥ് പലേരിയാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കടിഞ്ഞൂല്‍കല്യാണത്തില്‍ നായികയായ ഉര്‍വശി ഈ ചിത്രത്തിലും അഭിനയിക്കുന്നു. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിനു ശേഷം ഉര്‍വശി വീണ്ടും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X