ലാലിനോട് നിര്‍മാതാവ് മാപ്പ് ചോദിച്ചു
ലാലിനോട് നിര്‍മാതാവ് മാപ്പ് ചോദിച്ചു
ആഗസ്ത് 21, 2006
മറ്റൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റിനെ വച്ച് കീര്‍ത്തിചക്രയുടെ തമിഴ് പതിപ്പിന് ഡബ്ബ് ചെയ്യിച്ചതില്‍ മോഹന്‍ലാലിനോട് ചിത്രത്തിന്റെ നിര്‍മാതാവ് ആര്‍.ബി.ചൗധരി ക്ഷമാപണം നടത്തി.
തന്നോട് ചോദിക്കാതെ മറ്റൊരാളുടെ ശബ്ദം തന്റെ കഥാപാത്രത്തിന് നല്‍കിയത് ശരിയായില്ലെന്ന് മോഹന്‍ലാല്‍ തുറന്നടിച്ചിരുന്നു. തുടര്‍ന്നാണ് ക്ഷമാപണവുമായി നിര്‍മാതാവ് രംഗത്തെത്തിയത്.
ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടി വന്നതെന്ന് ചൗധരി വ്യക്തമാക്കി. ഡബ്ബിംഗിനായി മോഹന്‍ലാലിനു വേണ്ടി കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ ഡബ്ബിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പായി മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോയി. സംവിധായകന്‍ അയച്ച സന്ദേശങ്ങള്‍ക്കൊന്നിനും മോഹന്‍ലാല്‍ പ്രതികരിച്ചില്ല. മോഹന്‍ലാലിന്റെ ശമ്പളം സംബന്ധിച്ചും ചില ഭിന്നതകളുണ്ടെന്ന് വ്യക്തമായതോടെ മറ്റൊരാളെ വച്ച് ഡബ്ബ് ചെയ്യിക്കുകയായിരുന്നുവെന്ന് ചൗധരി പറഞ്ഞു.
അതേ സമയം തമിഴ് ചിത്രത്തിന്റെ പരസ്യങ്ങളില്‍ തനിക്ക് കാര്യമായ പ്രാധാന്യമില്ലെന്നും മോഹന്‍ലാലിന് പരാതിയുണ്ട്.


Click it and Unblock the Notifications