തെന്നാലിരാമനില്‍ മുകേഷും ഐശ്വര്യയും
തെന്നാലിരാമനില്‍ മുകേഷും ഐശ്വര്യയും
ആഗസ്ത് 22, 2002
നവാഗത സംവിധായകനായ അഖിലേഷിന്റെ ചിത്രത്തില്‍ മുകേഷും ഐശ്വര്യയും നായികാ നായകന്മാരാവുന്നു. തെന്നാലിരാമന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മുകേഷും ഐശ്വര്യയും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ പ്രജയ്ക്കു ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണ് തെന്നാലിരാമന്‍.
ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
രാജന്‍ കിരിയത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ബേണി ഇഗ്നേഷ്യസാണ്. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവരാണ് ഗായകര്‍. ക്യാമറ കെ. പി. നമ്പ്യാതിരി.
രസിയാ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications