ഹരിദാസ് ചിത്രത്തില്‍ ദിലീപ്, നാനാ പടേക്കര്‍

By Staff

ഹരിദാസ് ചിത്രത്തില്‍ ദിലീപ്, നാനാ പടേക്കര്‍
ആഗസ്ത് 22, 2003

ദിലീപിനെ നായകനാക്കി കെ. കെ. ഹരിദാസ് ചിത്രമൊരുക്കുന്നു. ഹിന്ദി നടന്‍ നാനാ പടേക്കറും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നാനാ പടേക്കര്‍ ആദ്യമായാണ് മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ ഒരു പുതുമുഖ സംവിധായകന്‍ ചങ്ങമ്പുഴയുടെ ജീവിതം ആസ്പദമാക്കി ഒരുക്കാനിരുന്ന ചിത്രത്തില്‍ നാനയെ കരാര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം പിന്നീട് ഉപേക്ഷിച്ചു.

ജ്യോതികയും കാവ്യാ മാധവനുമാണ് ചിത്രത്തിലെ നായികമാര്‍. രാക്കിളിപ്പാട്ട്, സീതകല്യാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണിത്. സദാനന്ദന്റെ സമയത്തിന് ശേഷം ദിലീപ്-കാവ്യ ജോഡി വീണ്ടും ഒന്നിക്കുകയാണ് ഹരിദാസ് ചിത്രത്തിലൂടെ.

ഉദയ്കൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സി ഐ ഡി മൂസയുടെ തിരക്കഥ ഉദയ്കൃഷ്ണയും സിബി കെ. തോമസുമാണ് രചിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X