രാജസേനന്‍ ചിത്രത്തില്‍ സുരേഷ് ഗോപി
രാജസേനന്‍ ചിത്രത്തില്‍ സുരേഷ് ഗോപി
ആഗസ്ത് 22, 2004
രാജസേനന്‍ സംവിധാനം ചെയ്യുന്ന ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രമുഖ സംവിധായകരാരും നായകവേഷങ്ങളിലേക്ക് ക്ഷണിക്കാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. ഈ ഇമേജ് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ചില ചിത്രങ്ങളുടെ പദ്ധതി സുരേഷ് ഗോപിക്കുണ്ടെങ്കിലും അതെല്ലാം തുടങ്ങുന്നത് വൈകുകയാണ്. ഇതിനിടയിലാണ് നായകവേഷമല്ലെങ്കിലും രാജസേനന്‍ ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രാജസേനനന്റെ ഒടുവിലത്തെ ചിത്രമായ സ്വപ്നം കൊണ്ടൊരു തുലാഭാരത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. മേഘസന്ദേശമാണ് സുരേഷ് ഗോപി നായകനായ മറ്റൊരു രാജസേനന്‍ ചിത്രം.
ജയസൂര്യയാണ് ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിലെ നായകന്‍. നവ്യാ നായരാണ് നായിക. നവ്യാ നായര്‍ ഒരു നടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗായിക റിമി ടോമി ഈ ചിത്രത്തില്‍ ഉപനായിക വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. റിമി ടോമി ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരിയായാണ് വേഷമിടുന്നത്.
ജനാര്‍ദനന്‍, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, സുനില്‍ സി. മേനോന്‍, ബിന്ദു പണിക്കര്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
ടാനി-സോണി ഫിലിംസിന്റെ ബാനറില്‍ ജോസഫ് ഓണിശേരില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ക്യാമറ നമ്പ്യാതിരി. ആഗസ്തില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യും.


Click it and Unblock the Notifications