ഓണത്തിന് താരങ്ങള്‍ കൊമ്പുകോര്‍ക്കുന്നു

By Staff

ഓണത്തിന് താരങ്ങള്‍ കൊമ്പുകോര്‍ക്കുന്നു
ആഗസ്ത് 22, 2005

ഇത്തവണ ഓണത്തിന് താരയുദ്ധം മുറുകും. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും ദിലീപും കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണ് ഇത്തവണ ഓണത്തിനുണ്ടാവുക. ഒപ്പം ബെന്‍ ജോണ്‍സണിന്റെ വിജയത്തിലൂടെ താരമൂല്യമേറിയ കലാഭവന്‍ മണിയും സൂപ്പര്‍താരങ്ങളോട് മത്സരിക്കാനുണ്ട്.

ഓണത്തിന് ഒന്നര മാസം മുമ്പുതന്നെ തിയേറ്ററുകളിലെത്തിയ സുരേഷ് ഗോപി ചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസ് റെക്കോഡ് കളക്ഷനോടെ അതിഗംഭീര ബോക്സോഫീസ് പ്രകടനം തുടരുകയാണ്. ഓണത്തിനും ഈ ചിത്രം എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും തുടരും. ചിത്രത്തിന് കിട്ടിയിരിക്കുന്ന പ്രേക്ഷക പ്രതികരണം മികച്ചതായതിനാല്‍ ഓണവിപണിയിലും നേട്ടം തുടരാം എന്ന കണക്കുകൂട്ടലിലാണ് ചിത്രത്തിന്റെ നിര്‍മാതാവും വിതരണക്കാരും.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളെത്തുന്നതിന് മുമ്പുതന്നെ റിലീസിംഗ് നടത്തി മെഗാതാരങ്ങളോടുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയാണ് ദിലീപ്. ഓണത്തിന് മൂന്നാഴ്ച മുമ്പ് ആഗസ്ത് 26നാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ചാന്തുപൊട്ട് റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ റിലീസിംഗെത്തുന്നതിന് മുമ്പ് മികച്ച പ്രേക്ഷക പ്രതികരണം നേടാനായാല്‍ അത് മുതലെടുത്ത് ഓണവിപണിയുടെ സാധ്യതകള്‍ ചൂഷണം ചെയ്യാമെന്ന പ്രതീക്ഷയിലാണ് ദിലീപ്. ചിത്രം നിര്‍മിച്ച ലാല്‍ തന്നെയാണ് ചാന്തുപൊട്ട് വിതരണത്തിനെത്തിക്കുന്നത്. ഭരത്ചന്ദ്രന്‍ ഐപിഎസും വിതരണത്തിനെത്തിച്ചത് ലാലാണ്.

മോഹന്‍ലാലിന്റെ ഓണച്ചിത്രം നരന്‍ സപ്തംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷകളാണുള്ളത്. മമ്മൂട്ടിയുടെ ഓണച്ചിത്രം നേരറിയാന്‍ സിബിഐ റിലീസ് ചെയ്യുന്നത് സപ്തംബര്‍ ഒമ്പതിനാണ്. മമ്മൂട്ടി നാലാം വട്ടം സിബിഐ ഓഫീസര്‍ സേതുരാമയ്യരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം മറ്റൊരു സൂപ്പര്‍ഹിറ്റ് പ്രതീക്ഷയുമാണെത്തുന്നത്.

തിരുവോണദിനമായ സപ്തംബര്‍ 15ന് കലാഭവന്‍ മണിയുടെ ആക്ഷന്‍ ചിത്രം ലോക്നാഥന്‍ ഐഎഎസ് തിയേറ്ററുകളിലെത്തും. ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് മറ്റൊരു ഹിറ്റ് പ്രതീക്ഷയുമായാണ് ലോക്നാഥന്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X