ദിലീപ് ചിത്രം റഷ്
ദിലീപ് ചിത്രം റഷ്
ആഗസ്ത് 22, 2005
നവാഗത സംവിധായകനായ ജയസൂര്യ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് മാറ്റി. റഷ് എന്നാണ് പുതിയ പേര്. സ്പീഡ് എന്നായിരുന്നു നേരത്തെ കണ്ടെത്തിയ പേര്.
സ്പോര്‍ട്സ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രത്തില്‍ ഒരു അത്ലറ്റായാണ് ദിലീപ് വേഷമിടുന്നത്. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, മധു വാര്യര്‍, അരുണ്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം പി.സുകുമാര്‍. വര്‍ണിചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications