കമല്‍ ചിത്രത്തില്‍ ദിലീപ് അതിഥി
കമല്‍ ചിത്രത്തില്‍ ദിലീപ് അതിഥി
ആഗസ്ത് 23, 2004
കമല്‍ സംവിധാനം ചെയ്യുന്ന പെരുമഴക്കാലം എന്ന ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ അവസാനഭാഗത്താണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതിഥിവേഷമാണെങ്കിലും ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന നിര്‍ണായകസ്വഭാവമുള്ള കഥാപാത്രമാണ് ദിലീപിന്റേത്.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ മീരാ ജാസ്മിനും കാവ്യാ മാധവനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം കമല്‍ ഒരുക്കുന്ന മറ്റൊരു സ്ത്രീകഥാപാത്ര കേന്ദ്രിത ചിത്രമാണ് പെരുമഴക്കാലം.
ചിത്രത്തിലെ അവസാനഭാഗത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായി ദിലീപിനെ ആദ്യമേ പരിഗണിച്ചിരുന്നെങ്കിലും ദിലീപിന്റെ ഇപ്പോഴത്തെ ഇമേജും താരപരിവേഷവും കണക്കിലെടുത്ത് മറ്റൊരാളെ ഈ കഥാപാത്രമായി അഭിനയിപ്പിക്കാമെന്നാണ് കരുതിയിരുന്നതെന്ന് കമല്‍ പറഞ്ഞു. എന്നാല്‍ മറ്റ് ചിലരില്‍ നിന്നും കമലിന് ഇങ്ങനെയൊരു ആലോചനയുണ്ടെന്നറിഞ്ഞ ദിലീപ് കമലിനെ വിളിച്ച് ആ കഥാപാത്രമായി താന്‍ തന്നെ അഭിനയിക്കാമെന്ന് അറിയിക്കുകയായിരുന്നത്രെ.
പെരുമഴക്കാലത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടി. എ. റസാക്കാണ്. മഴയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത്.


Click it and Unblock the Notifications











