twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബൈ ദി പീപ്പിളിനെ പ്രേക്ഷകര്‍ തള്ളി

    By Staff
    |

    ബൈ ദി പീപ്പിളിനെ പ്രേക്ഷകര്‍ തള്ളി
    ആഗസ്ത് 23, 2005

    ഏറെ പ്രതീക്ഷകളോടെയാണ് ബൈ ദി പീപ്പിള്‍ ജയരാജ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. സൂപ്പര്‍താരങ്ങളില്ലാതെ അപ്രതീക്ഷിതമായ സൂപ്പര്‍വിജയം നേടിയ ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗത്തെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കണക്കുകൂട്ടലായിരുന്നു ജയരാജിന്. എന്നാല്‍ ബൈ ദി പീപ്പിള്‍ വന്‍പരാജയമായി ബോക്സോഫീസില്‍ മൂക്കുംകുത്തി വീഴുന്നതാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടത്.

    ഫോര്‍ ദി പീപ്പിളിന്റെ ഒരു തരം ആവര്‍ത്തനമാണ് ബൈ ദി പീപ്പിള്‍. അനീതിക്കെതിരെ പോരാടുന്ന നാല്‍വര്‍സംഘവും അവരെ നേരിടുന്ന പൊലീസ് ഓഫീസറും ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. ഫോര്‍ ദി പീപ്പിളിലേതു പോലെ അടിപൊളി ഗാനങ്ങള്‍ കുത്തിനിറച്ച് യുവാക്കളെ ആകര്‍ഷിക്കാനും ശ്രമിച്ചു. എന്നാല്‍ ജാസി ഗിഫ്റ്റിന്റെ ഗാനങ്ങള്‍ സൃഷ്ടിച്ച മാസ്മരികതരംഗത്തില്‍ വന്‍വിജയമായി മാറിയ ഫോര്‍ ദി പീപ്പിളിനെ സ്വീകരിച്ചതു പോലെ പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെ സ്വീകരിച്ചില്ല.

    ചിത്രത്തിലെ ഗാനങ്ങളൊന്നും തന്നെ ഹിറ്റായില്ല. ഗാനരംഗങ്ങളാകട്ടെ ഫോര്‍ ദി പീപ്പിളിലെ ഗാനരംഗങ്ങളുടെ പകര്‍പ്പായി. ഫോര്‍ ദി പീപ്പിളിനുണ്ടായിരുന്ന പുതുമ ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പഴമയായി. പ്രേക്ഷകര്‍ ചിത്രത്തെ തള്ളിക്കളയുകയും ചെയ്തു.

    ജയരാജിന്റെ നാല് ചിത്രങ്ങളാണ് തുടര്‍ച്ചയായി പരാജയപ്പെടുന്നത്. ഫോര്‍ ദി പീപ്പിളിന്റെ വിജയത്തെ തുടര്‍ന്ന് ഹിറ്റ് പ്രതീക്ഷയുമായി കോളജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ വന്‍പരാജയമായിരുന്നു. തുടര്‍ന്ന് സമാന്തരസിനിമയുടെ ചിട്ടകളോട് അടുപ്പം പുലര്‍ത്തുന്ന മകള്‍ക്ക്, ദൈവനാമത്തില്‍ എന്നീ ചിത്രങ്ങളാണ് ജയരാജ് ഒരുക്കിയത്. അവയും വന്‍പരാജയമായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X