സുരേഷ് ഗോപി ചിത്രം ദി ടൈഗര്‍
സുരേഷ് ഗോപി ചിത്രം ദി ടൈഗര്‍
ആഗസ്ത് 23, 2005
ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ ഏറെ കാലത്തിനു ശേഷം രഞ്ജി പണിക്കരുമായി ഒന്നിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് അത് അതിഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കി. സുരേഷ് ഗോപിയുടെ അടുത്ത ചിത്രവും മറ്റൊരു ടീമിന്റെ മടങ്ങിവരവായിരിക്കും.
തന്റെ സൂപ്പര്‍ഹിറ്റുകള്‍ സംവിധാനം ചെയ്ത ഷാജി കൈലാസുമായാണ് അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപി ഒന്നിക്കുന്നത്. ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍ തുടങ്ങിയ സുരേഷ് ഗോപി-ഷാജി കൈലാസ് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലറുമായാണ് ഇരുവരും വീണ്ടുമെത്തുന്നത്.
ദി ടൈഗര്‍ എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ എസ്പി എന്ന് പേരിടാനാണ് തീരുമാനിച്ചിരുന്നത്. സപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിലെ നായിക ഗോപികയാണ്. മമ്മൂട്ടി, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഗോപികക്ക് ഈ ചിത്രത്തിലൂടെ സുരേഷ്ഗോപിയുമായി ഒന്നിച്ചഭിനയിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.
ഭരത്ചന്ദ്രന്‍ ഐപിഎസിലെ പല പ്രമുഖനടന്‍മാരും ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. സായ്കുമാര്‍, രാജന്‍ പി.ദേവ്, തിലകന്‍, സിദ്ദിക്ക്, മുരളി, വിജയകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ബി. ഉണ്ണിക്കൃഷ്ണന്റേതാണ്. നേരത്തെ ശിവം എന്ന ഷാജി കൈലാസ് എന്ന ചിത്രത്തിന് ബി.ഉണ്ണിക്കൃഷ്ണന്‍ തിരക്കഥ രചിച്ചിട്ടുണ്ട്. ഛായാഗ്രഹണം ശ്യാംദത്ത്. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യഞ്ചിറ നിര്‍മിക്കുന്ന ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications