രവി ചിത്രത്തില്‍ ഇനി മമ്മൂട്ടി സൈനികന്‍

By Staff

രവി ചിത്രത്തില്‍ ഇനി മമ്മൂട്ടി സൈനികന്‍
ആഗസ്ത് 23, 2006

നവാഗതനായ മേജര്‍ രവി പ്രിയദര്‍ശന്റെ സഹായിയാണ് സിനിമയില്‍ പരിചയം നേടിയത്. മുന്‍ സൈനിക ഓഫീസറായ മേജര്‍ രവി സൈനിക പശ്ചാത്തലത്തില്‍ ഒരു ചിത്രമെടുക്കുന്നുവെന്ന് കേട്ടപ്പോള്‍ അതൊരു വമ്പന്‍ ഹിറ്റാവുമെന്ന് സിനിമാലോകത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല.

മോഹന്‍ലാലാണ് നായകനെങ്കിലും കീര്‍ത്തിചക്രയുടെ സംവിധായകനില്‍ ആരും വിശ്വാസമര്‍പ്പില്ലെന്നതു തന്നെയാണ് ആ ചിത്രത്തിന്റെ വിജയസാധ്യതയെ കുറച്ചു കാണാന്‍ സിനിമാരംഗത്തുള്ളവരെ പ്രേരിപ്പിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി കീര്‍ത്തിചക്ര വന്‍വിജയത്തിലേക്ക് കുതിക്കുന്നു. ഒപ്പം മേജര്‍ രവി എന്ന പുതിയ സംവിധായകന്‍ മലയാളത്തില്‍ സ്ഥാനമുറപ്പിക്കുന്നു.

തന്റെ പുതിയ പ്രൊജക്ടുകള്‍ക്ക് മേജര്‍ രവി രൂപം നല്‍കിക്കഴിഞ്ഞു. അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകന്‍. അതിനു ശേഷം കീര്‍ത്തിചക്രയ്ക്ക് ഒരു രണ്ടാം ഭാഗം. അതിലും മോഹന്‍ലാല്‍ തന്നെ വേഷമിടും.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രവും സൈനിക പശ്ചാത്തലത്തിലുള്ളതായിരിക്കും. ചിത്രത്തിന്റെ കരാറില്‍ മമ്മൂട്ടി ഒപ്പുവച്ചു. നായര്‍സാബ്, സൈന്യം തുടങ്ങിയ സൈനികപശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും മമ്മൂട്ടിയുടെ സൈനികമുഖം പുതിയ ചിത്രത്തില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X