മാറാട് ചിത്രത്തില്‍ സുരേഷ്ഗോപി, ജ്യോതിര്‍മയി
മാറാട് ചിത്രത്തില്‍ സുരേഷ്ഗോപി, ജ്യോതിര്‍മയി
ആഗസ്ത് 24, 2003
മാറാട് സംഭവത്തെ ആസ്പദമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്ഗോപിയും ജ്യോതിര്‍മയിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേരത്തെ ബിജു മേനോനെയും കാവ്യാമാധവനെയും നായികാനായകന്മാരാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിലകന്‍, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കെ. പി. എ. സി. ലളിത, അനൂപ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സാമൂഹ്യപ്രാധാന്യമുള്ള പ്രമേയങ്ങള്‍ കൈകാര്യം ചെയ്തകാണാക്കിനാവ് പോലുള്ള ചിത്രങ്ങള്‍ക്ക് രചന നടത്തിയിട്ടുള്ള ടി. എ. റസാക്കാണ് സമകാലീന കേരളത്തെ ഇളക്കിമറിച്ച മാറാട് സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമക്ക് തിരക്കഥയൊരുക്കുന്നത്.
ഒ. എന്‍. വി കുറുപ്പും കൈതപ്രവും രചിച്ച ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ വേണു. എഡിറ്റിംഗ് പി. സി. മോഹനന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സപ്തംബറില്‍ തുടങ്ങും.


Click it and Unblock the Notifications