രക്ഷ തേടി മന്യ

By Staff

രക്ഷ തേടി മന്യ
ആഗസ്ത് 24, 2006

മലയാളത്തില്‍ കൃത്യമായി പ്രതിഫലം ലഭിക്കുന്നില്ലെന്നും കന്നഡ സിനിമയാണ് ഭേദയെന്നും മന്യ പറഞ്ഞിട്ട് അധികകാലമൊന്നുമായിട്ടില്ല. കന്നഡയില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അവിടെയും പിടിച്ചുനില്‍ക്കാന്‍ മന്യക്കായില്ല. ഇപ്പോള്‍ പറഞ്ഞതൊക്കെ വിഴുങ്ങി മന്യ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്.

കലാഭവന്‍ മണി നായകനാവുന്ന രക്ഷകന്‍ എന്ന ചിത്രത്തിലാണ് മന്യ അഭിനയിക്കുന്നത്. തുളസീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ത്തിയാവാത്ത അവന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിനു ശേഷം തുളസീദാസ് ഒരുക്കുന്ന ചിത്രമാണിത്.

ചാക്കോ രണ്ടാമന്‍, റെഡ് സല്യൂട്ട് തുടങ്ങിയ മണിയുടെ പതിവ് ആക്ഷന്‍ മസാലകളുടെ ഗണത്തില്‍പ്പെട്ട ചിത്രമായിരിക്കും ഇതും.

ബോളിവുഡ് നടന്‍ ആശിഷ് വിദ്യാര്‍ഥി ഒരിക്കല്‍ കൂടി വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ മലയാളത്തിലെത്തുന്നു. ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, റിയാസ്ഖാന്‍, കെ.പി.എ.സി.ലളിത തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X