സൈന്‍സ് ആഗസ്ത് 30ന് തിരുവനന്തപുരത്ത്
സൈന്‍സ് ആഗസ്ത് 30ന് തിരുവനന്തപുരത്ത്
ആഗസ്ത് 25, 2002
തിരുവനന്തപുരം: ഹോളിവുഡില്‍ അലകളുണ്ടാക്കിയ മനോജ് നൈറ്റ് ശ്യാമളന്റെ സൈന്‍സ് (അടയാളങ്ങള്‍) ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആഗസ്ത് 30ന് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും.
അമേരിക്കന്‍ മാധ്യമങ്ങള്‍ അടുത്ത സ്പില്‍ബര്‍ഗെന്ന് വിശേഷിപ്പിക്കുന്ന മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം ഹോളിവുഡില്‍ ബോക്സോഫീസ് ചരിത്രമാണ് സൃഷ്ടിച്ചത്.
മനോജ് നൈറ്റ് ശ്യാമളന് പ്രേതകഥകളോട് ചെറുപ്പത്തിലേ ഏറെ താത്പര്യമുണ്ടായിരുന്നുവെന്ന് മനോജിന്റെ അച്ഛന്റെ സഹോദരിയായ ദയാ ജയറാം പറഞ്ഞു. ദുരൂഹതയും വിസ്മയവും നിറഞ്ഞ കഥകളോടുളള താത്പര്യം അച്ഛന്‍ ശ്യാമളനില്‍ നിന്ന കിട്ടിയതാണെന്ന് അവര്‍ പറഞ്ഞു.
സൈന്‍സിന്റെ സ്ക്രീനിംഗ് കാണുന്നതിനായി ദയ ബന്ധുക്കളോടൊപ്പം തിരുവനന്തപുരത്ത് വരുന്നുണ്ട്. 2004ല്‍ മനോജ് ഇന്ത്യയിലെത്തുമെന്ന് ദയ പറഞ്ഞു.


Click it and Unblock the Notifications