നയന്‍താര തമിഴിലേക്ക്
നയന്‍താര തമിഴിലേക്ക്
ആഗസ്ത് 25, 2004
മീര ജാസ്മിനും നവ്യാനായര്‍ക്കും പിന്നാലെ മറ്റൊരു മലയാളനായിക കൂടി തമിഴിലേക്ക്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നയന്‍താരയാണ് തമിഴില്‍ ഭാഗ്യം തേടുന്നത്.
ഷീലയുടെ തിരിച്ചുവരവിന് കളമൊരുക്കിയ മനസ്സിനക്കരെയില്‍ നായികയായിരുന്നു 19കാരിയായ നയന്‍താര. ആദ്യചിത്രം തന്നെ ഹിറ്റായതോടെ നയന്‍താര മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു. രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് നയന്‍താര അഭിനയിച്ചത്. ഫാസിലിന്റെ വിസ്മയത്തുമ്പത്ത് എന്ന ഈ ചിത്രം പക്ഷെ പരാജയമായി. ഇത് നയന്‍താരയുടെ കരിയറിന് തിരിച്ചടിയായി.
ഇപ്പോള്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഓണച്ചിത്രമായ നാട്ടുരാജാവില്‍ നയന്‍താര ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ അനിയത്തിയായാണ് നയന്‍താര നാട്ടുരാജാവില്‍ വേഷമിട്ടത്. അടുത്ത ജയറാം ചിത്രത്തിലും നയന്‍താര നായികയാണ്.
എന്തായാലും ഇപ്പോള്‍ തമിഴില്‍ ഒരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് നയന്‍താര. തമിഴിലെ പ്രമുഖ സംവിധായകനായ പി.ഹരി സംവിധാനം ചെയ്യുന്ന അയ്യ എന്ന ചിത്രത്തില്‍ നായികയായാണ് നയന്‍താരയുടെ തമിഴിലെ അരങ്ങേറ്റം. ഈ ചിത്രത്തില്‍ ശരത്കുമാറാണ് നായകന്‍.
ഹരി സംവിധാനം ചെയ്ത സാമി എന്ന ചിത്രം തമിഴിലെ വന്‍ഹിറ്റായിരുന്നു. അതിന് ശേഷം ഹരിയുടെ കോവില്‍, അരുള്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടു. ഹരിയും തന്റെ പുതിയ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്.


Click it and Unblock the Notifications