ജില്ലാ കളക്ടറായി സുരേഷ് ഗോപി
ജില്ലാ കളക്ടറായി സുരേഷ് ഗോപി
ആഗസ്ത് 25, 2006
രാഷ്ട്രത്തില്‍ മുഖ്യമന്ത്രിയായാണ് സുരേഷ് ഗോപി വേഷമിട്ടത്. എന്തുകൊണ്ടോ ചിത്രം വലിയ വിജയമായില്ല. എങ്കിലും സുരേഷ് ഗോപിയിലുള്ള തന്റെ വിശ്വാസം രാഷ്ട്രത്തിന്റെ സംവിധായകനായ അനില്‍ സി. മേനോന്‍ ഉപേക്ഷിച്ചിട്ടില്ല.
അനില്‍ സി.മേനോന്റൈ പുതിയ ചിത്രത്തിലും സുരേഷ് ഗോപിയാണ് നായകന്‍. ബൂട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജില്ലാ കളക്ടറായാണ് സുരേഷ് ഗോപി വേഷമിടുന്നത്.
പൊലീസ് കമ്മിഷണര്‍ മുതല്‍ മുഖ്യമന്ത്രി വരൊയയി ആക്ഷന്‍ സിനിമകളില്‍ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ വേഷം ലഭിക്കുന്നത് ആദ്യമായാണ്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീം തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ കൊയ്യുന്ന അവസരത്തിലും ജില്ലാ കളക്ടര്‍ നായകനാകുന്ന കഥയൊരുക്കിയപ്പോള്‍ (ദി കിംഗ്) അവര്‍ മമ്മൂട്ടിയെയാണ് ആ വേഷം ഏല്പിച്ചത്.
ബെന്‍ ജോണ്‍സണ്‍, രാഷ്ട്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന ബൂട്ട്സിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. നേരത്തെ ഷാജി കൈലാസാണ് ഈ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റിരുന്നതെങ്കിലും സുരേഷ് ഗോപിയുമായുണ്ടായ ചില പ്രശ്നങ്ങള്‍ മൂലം അദ്ദേഹം പിന്‍മാറുകയായിരുന്നു.


Click it and Unblock the Notifications