ലാലിനൊപ്പം അഭിനയിക്കാന്‍ ശ്രീനിയില്ല
ലാലിനൊപ്പം അഭിനയിക്കാന്‍ ശ്രീനിയില്ല
ആഗസ്ത് 25, 2006
മലയാളത്തില്‍ പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും നീണ്ട ഇടവേളക്കു ശേഷം ഉദയനാണ് താരത്തില്‍ ഒന്നിച്ചപ്പോഴും അത് പ്രേക്ഷകര്‍ക്ക് നന്നേ രസിച്ചു.
മോഹന്‍ലാല്‍ നായകനായ പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശിയില്‍ ഒരു ശ്രദ്ധേയമായ വേഷം ശ്രീനിവാസനു ലഭിച്ചതാണ്. ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ചിരിപ്പിക്കുക എന്ന ദൗത്യമല്ല ഇത്തവണയെങ്കിലും ലാലും ശ്രീനിയും വീണ്ടും ഒന്നിക്കുന്ന മറ്റൊരു പ്രൊജക്ട്. എന്നാല്‍ മറ്റ് ചിത്രങ്ങളിലെ തിരക്കു കാരണം ഈ പ്രൊജക്ടില്‍ നിന്ന് ശ്രീനി പിന്‍മാറി.
മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നു പിന്‍മാറിയ ശ്രീനിവാസന്‍ മമ്മൂട്ടി ചിത്രങ്ങളില്‍ സജീവമാണെന്നതാണ് കൗതുകകരം. മമ്മൂട്ടിയുടെ ബല്‍റാം വേഴ്സസ് താരാദാസ്, പ്രജാപതി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീനിവാസന്‍ മമ്മൂട്ടിയുടെ ഓണച്ചിത്രം ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ശ്രീനിവാസനാണ്.


Click it and Unblock the Notifications