വയലന്‍സില്‍ ലോഹിതദാസ് അഭിനയിക്കുന്നു
വയലന്‍സില്‍ ലോഹിതദാസ് അഭിനയിക്കുന്നു
ആഗസ്ത് 26, 2002
ഹലോ ഫിറോസ്. ഇത് ഞാനാ ലോഹി.. ഞാനിവിടുന്നാ... കൊച്ചിയില്‍ നിന്ന്. എന്റെ പുതിയ കഥയുടെ പശ്ചാത്തലം ഈ പട്ടണമാണ്. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ടേ ഇവിടം വിടൂ. എനിക്ക് തന്റെ സഹായം വേണം.
സംസാരിക്കുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് തന്നെ. പക്ഷേ ലോഹി യഥാര്‍ഥത്തില്‍ ചെയ്യാന്‍ പോവുന്ന ചിത്രത്തെ കുറിച്ചല്ല ഈ സംഭാഷണം. തിരക്കഥാകൃത്തായ ലോഹിതദാസായി തന്നെ അഭിനയിക്കുന്ന ഒരു ചിത്രത്തിലെ ലോഹിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണമാണിത.്
എ. കെ. സാജനും എ. കെ. സന്തോഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വയലന്‍സിലാണ് തിരക്കഥാകൃത്ത് തന്നെയായി ലോഹിതദാസ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലെല്ലാം ലോഹിതദാസിന്റെ സാന്നിധ്യമുണ്ട്. കൊച്ചിയിലെ അധോലോകത്തിന്റെ വിചിത്ര സഞ്ചാരങ്ങളാണ് ചിത്രത്തിന് പ്രമേയമാവുന്നത്.
ലോഹിതദാസ് ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുന്നത് ആദ്യമായല്ല. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ലോഹിതദാസ് സിനിമക്കാരനായി തന്നെ പ്രത്യക്ഷപ്പെടുന്നത്. ശശിധരന്‍ നായരുടെ കാറ്റ് വന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലും ലോഹിതദാസ് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











