ആറ് ചിത്രങ്ങളുടെ ഓണക്കാഴ്ച

By Staff

ആറ് ചിത്രങ്ങളുടെ ഓണക്കാഴ്ച
ആഗസ്ത് 26, 2003

ഇത്തവണ മലയാള പ്രേക്ഷകര്‍ക്കായി ഗംഭീര സിനിമാ ഓണക്കാഴ്ചയാണ് ഒരുങ്ങുന്നത്. പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ നീങ്ങിക്കഴിഞ്ഞതോടെ ഇത്തണവണത്തെ ഓണത്തിന് സിനിമയുടെ ആഘോഷക്കാഴ്ചകള്‍ വേണ്ടുവോളമുണ്ട്. പുതുമയുള്ള പ്രമേയങ്ങളും താരപ്രഭയുമായി ആറ് ചിത്രങ്ങളാണ് ഇത്തവണ ഓണത്തിനെത്തുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും ചിത്രങ്ങള്‍ ഓണത്തിനെത്തുമ്പോള്‍ ദിലീപിനും സുരേഷ് ഗോപിക്കും ഇത്തവണ ഓണച്ചിത്രമില്ല. ദിലീപിന്റെ വന്‍വിജയം കൊയ്ത സി ഐ ഡി മൂസ ഇപ്പോഴും തിയേറ്ററുകളില്‍ ജനത്തിരക്ക് ഉണ്ടാക്കുന്നുണ്ട്.

വി. എം. വിനു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബാലേട്ടന്‍, ലാല്‍ ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന പട്ടാളം, ടി. കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയറാം നായകനായ ഇവര്‍, കമലിന്റെ സ്വപ്നക്കൂട്, രഞ്ജിത്തിന്റെ മിഴി രണ്ടിലും, മോഹന്റെ കാമ്പസ്, എന്നിവയാണ് ഇത്തവണത്തെ ഓണച്ചിത്രങ്ങള്‍.

വി. എം. വിനു സംവിധാനം ചെയ്യുന്ന കുടുംബ പ്രേക്ഷകരിലേക്ക് തിരിച്ചെത്താനുള്ള മോഹന്‍ലാലിന്റെ ശ്രമമാണ്. അമാനുഷിക കഥാപാത്രങ്ങളുടെ മായികവലയത്തില്‍ നിന്നും മുക്തനായെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ മിസ്റര്‍ ബ്രഹ്മചാരി, കിളിച്ചുണ്ടന്‍മാമ്പഴം എന്നിവ വലിയ വിജയമാവാത്തത് മോഹന്‍ലാലിന് തിരിച്ചടിയായിരുന്നു. കുടുംബകഥ പറയുന്ന ബാലേട്ടനിലൂടെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളുടെ മാതൃകയിലേക്ക് തിരിച്ചുപോവാനുള്ള ശ്രമമാണ് നടത്തുന്നത്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം പ്രസ്റീജ് പ്രശ്നമായ ചിത്രം. ദേവയാനിയാണ് ചിത്രത്തിലെ നായിക.

വിഷുചിത്രമായ ക്രോണിക് ബാച്ചിലറിലൂടെ വന്‍തിരിച്ചുവരവ് നടത്തിയ മമ്മൂട്ടി ഓണവും തന്റേതാക്കാനുള്ള ഒരുക്കത്തിലാണ്. മീശമാധവന്റെ വന്‍വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ത്തില്‍ പട്ടാഭിരാമന്‍ എന്ന സൈനിക ഓഫീസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ടെസ്സയാണ് പട്ടാളത്തില്‍ മമ്മൂട്ടിയുടെ നായിക. ബിജു മേനോനും ജ്യോതിര്‍മയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അധോലോകത്തിന്റെ ഇരുണ്ടലോകത്തെത്തിപ്പെട്ട ഏതാനും മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ടി. കെ. രാജീവ്കുമാറിന്റെ . ജയറാം ആദ്യമായി ആക്ഷന്‍ ഹീറോയായി അഭിനയിക്കുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ഭാവനയാണ് ജയറാമിന്റെ നായിക. ബിജു മേനോന്‍ അധോലോക നായകനായി എത്തുന്നു.

ഹിന്ദിയിലെ സൂപ്പര്‍ഹിറ്റായ ദില്‍ചാത്താഹേ മാതൃകയില്‍ മൂന്ന് കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുകയാണ് ല്‍. നമ്മള്‍ സമ്മാനിച്ച വന്‍വിജയം ആവര്‍ത്തിക്കാനായി വീണ്ടും യുവാക്കളുടെ പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും കഥയുമായി എത്തുകയാണ് കമല്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരോടൊപ്പം മീരാജാസ്മിനും ഭാവനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രേക്ഷകരെ ആകര്‍ഷിച്ച നന്ദനത്തിന് ശേഷം ജീവിതഗന്ധിയായ കഥയുമായെത്തുകയാണ് രഞ്ജിത്ത് എന്ന ചിത്രത്തിലൂടെ. സ്ത്രീകഥാപാത്ര പ്രധാനമായ കഥയാണ് ചിത്രത്തിന്റേത്. കാവ്യാ മാധവനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാവ്യാ മാധവന്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ദ്രജിത്താണ് നായകന്‍.

നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ ഒരുക്കുന്ന ചിത്രമാണ് . പുതുമുഖങ്ങളായ മധു വാര്യര്‍, ഈവ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാരാവുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത കഥ പറയുകയാണ് മോഹന്‍ ഈ ചിത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X