ഇനി ജോണി ജയറാമിനൊപ്പം
ഇനി ജോണി ജയറാമിനൊപ്പം
ആഗസ്ത് 26, 2006
സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഹിറ്റാക്കിയ സംവിധായകനാണ് ജോണി ആന്റണി. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിഐഡി മൂസ, കൊച്ചിരാജാവ് എന്നിവ ഹിറ്റുകളാക്കിയ ജോണ്ി ആന്റണി ഈ വര്‍ഷം ഒരുക്കിയ മമ്മൂട്ടി ചിത്രം തുറുപ്പുഗുലാനും ഹിറ്റുകളുടെ പട്ടികയില്‍ സ്ഥാനം നേടി.
ജനപ്രിയതയില്‍ മുന്നില്‍ നില്‍ക്കുന്ന നടനെ നായകനാക്കി ഹിറ്റ് സൃഷ്ടിക്കുകയാണ് കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും ജോണി ആന്റണി ചെയ്തത്. ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് സിഐഡി മൂസയും കൊച്ചിരാജാവും വരുന്നത്. തുടര്‍ച്ചയായ ഹിറ്റുകളുമായി താരമൂല്യത്തിന്റെ ഉന്നതിയില്‍ മമ്മൂട്ടി നില്‍ക്കുമ്പോഴാണ് തുറുപ്പുഗുലാന്‍ ഒരുക്കുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് ജോണി ആന്റണി ഒരു മാറ്റം വരുത്തുകയാണ് അടുത്ത ചിത്രത്തില്‍.
താരമൂല്യത്തിലും ജനപ്രിയതയിലും ജയറാം ഇപ്പോള്‍ മമ്മൂട്ടിക്കും ദിലീപിനും ഏറെ പിന്നിലാണ്. ആനച്ചന്തം പോലുള്ള ചിത്രങ്ങളിലൂടെ ഒരു തിരിച്ചുവരവിന് ജയറാം കിണഞ്ഞു ശ്രമിക്കുന്ന സമയം. അടുത്ത കാലത്തൊന്നും ഹിറ്റുകള്‍ തീര്‍ത്തിട്ടില്ലാത്ത നടന്‍. എങ്കിലും തന്റെ അടുത്ത ചിത്രത്തില്‍ ജയറാമിനെ നായകനാക്കാണ് ജോണി ആന്റണിയുടെ തീരുമാനം.
നാടോടിമന്നന്‍ എന്നാണ് ജയറാം-ജോണി ആന്റണി ചിത്രത്തിന്റെ പേര്. മിലന്‍ ജലീലാണ് ഈ ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications