കെ.മധു-മോഹന്‍ലാല്‍ ചിത്രം ചതുരംഗം
കെ.മധു-മോഹന്‍ലാല്‍ ചിത്രം ചതുരംഗം
ആഗസ്ത് 27, 2002
കെ. മധു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ചതുരംഗം എന്ന് പേരിട്ടു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും കെ. മധുവും ഒന്നിക്കുന്നത്. അധിപന്‍ ആണ് മോഹന്‍ലാല്‍-മധു ടീമിന്റെ അവസാന ചിത്രം.
ആറ്റുപ്രാക്കല്‍ ജിമ്മി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവായ ആറ്റുപ്രാക്കല്‍ ജിമ്മി രാഷ്ട്രീയരംഗത്ത് നേരിടേണ്ടിവരുന്ന വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥയാണ് ചതുരംഗം പറയുന്നത്.
നഗ്മയും നവ്യ നായരുമാണ് ചിത്രത്തിലെ നായികമാര്‍. നഗ്മ ആദ്യമായാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് നഗ്മയ്ക്ക് ചിത്രത്തില്‍.
നെടുമുടി വേണു, ലാലു അലക്സ്, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ ഒരു പ്രമുഖതാരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവര്‍ത്തിയും രചിച്ച ഗാനങ്ങള്‍ക്ക് ബെന്നി കണ്ണന്‍ സംഗീതം പകരുന്നു.
ക്യാമറ ആനന്ദക്കുട്ടന്‍. നിയാ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ച് വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications