ഹരിദാസ് ചിത്രത്തില്‍ കലാഭവന്‍ മണി
ഹരിദാസ് ചിത്രത്തില്‍ കലാഭവന്‍ മണി
ആഗസ്ത് 27, 2002
ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു. പുതുമുഖനടിയാണ് നായിക.
വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കലാഭവന്‍ മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായന്‍ ഹരിദാസ് പറഞ്ഞു.
ടി. എ. റസാക്കാണ് തിരക്കഥ രചിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ജനാര്‍ദനന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനാണ് ഈണം പകരുന്നത്. ഡ്രീംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വി. മോഹനചന്ദ്രന്‍ ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications