മുല്ലവള്ളിയും തേന്മാവും: മീരയോടൊപ്പം ഗീതുവും
മുല്ലവള്ളിയും തേന്മാവും: മീരയോടൊപ്പം ഗീതുവും
ആഗസ്ത് 27, 2003
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്തിന്റെ നായികയായാണ് ഗീതു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. ഹിറ്റ് ചിത്രമായ കസ്തൂരിമാനിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
ലാലു അലക്സ്, ഇന്നസെന്റ്, ശ്രീവിദ്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പുനരധിവാസം എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ വി. കെ. പ്രകാശ് ഒരുക്കുന്ന ചിത്രമാണ് മുല്ലവള്ളിയും തേന്‍മാവും.
തിരക്കഥ രചിക്കുന്ന വിന്ധ്യന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രണം നിര്‍വഹിക്കുന്നത് തിരുനാവക്കരശാണ്. ചിത്രം സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കും. ആഗസ്ത് അവസാനം വര്‍ക്കലയില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications