ചേരിയില്‍ നാസറും ആതിരയും

By Staff

ചേരിയില്‍ നാസറും ആതിരയും
ആഗസ്ത് 28, 2002

എസ്. ശിവചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചേരിയില്‍ പുതുമുഖം നാസര്‍ നായകനാവുന്നു. ആതിരയാണ് നായിക. ഇന്ദ്രജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ക്ഷത്രിയനായി പിറന്നെങ്കിലും ചേരിയില്‍ കഴിയേണ്ടിവരികയും ഗുണ്ടായി ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്ത വിശ്വനാഥന്റെ കഥയാണ് ചേരി പറയുന്നത്.

നാട്ടുകാരുടെ ദൈവം തന്നെയായിരുന്നു ഉദയവര്‍മ തമ്പുരാന്‍. നാട്ടുകാര്‍ക്ക് എന്ത് സഹായവും നല്‍കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ ഉദയവര്‍മ തമ്പുരാന്‍ മരിച്ചു. തമ്പുരാന്റെ മകനായ വിശ്വനാഥ് പിന്നെ അനാഥനായി. അവന് ജീവിതം നല്‍കിയത് ചേരിയാണ്.

ജഗതി ശ്രീകുമാര്‍, സ്ഫടികം ജോര്‍ജ്, മണ്‍സൂര്‍ അലിഖാന്‍, പറവൂര്‍ രാമചന്ദ്രന്‍, സുധീര്‍, ശശാങ്കന്‍, നാരായണന്‍ നായര്‍, കോഴിക്കോട് ശാരദ തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നു.

സി. ലെനീഷാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് രവീന്ദ്രനാണ്. ക്യാമറ ബിജോയ്സ്.

കമല പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് അമ്മു ഫിലിംസാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X