ജ്യോതിര്‍മയി ബഡാ ദോസ്തിന് നായിക
ജ്യോതിര്‍മയി ബഡാ ദോസ്തിന് നായിക
ആഗസ്ത് 28, 2006
ജ്യോതിര്‍മയിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഒട്ടും മോശമല്ല. വിവാഹത്തിന് മുമ്പ് കിട്ടിയതിന് സമാനമായ വേഷങ്ങള്‍ ഈ രണ്ടാം വരവിലും ജ്യോതിര്‍മയിയെ തേടിയെത്തുന്നു. തമിഴിനൊപ്പം മലയാളത്തിലും ജ്യോതിര്‍മയിക്ക് തിരക്കേറുകയാണ്.
മൂന്നാമതൊരാള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയായി വേഷമിട്ട ജ്യോതിര്‍മയിയുടെ പുതിയ ചിത്രം സുരേഷ് ഗോപിയോടൊപ്പമാണ്. ബഡാ ദോസ്ത് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയാണ് ജ്യോതിര്‍മയി. സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷത്തിലാണ് ജ്യോതിര്‍മയി അഭിനയിക്കുന്നത്.
മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള ജ്യോതിര്‍മയിക്ക് ഇപ്പോള്‍ സുരേഷ് ഗോപിയുടെ നായികയാവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
സുരേഷ് ഗോപി ഒരിക്കല്‍ കൂടി അധോലോക നായകനായി വേഷമിടുന്ന ചിത്രമാണ് ബഡാ ദോസ്ത്. മണിക്കുട്ടന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിയാസ്ഖാന്‍, സിദ്ദിക്ക്, മനോജ് കെ.ജയന്‍, കൊച്ചിന്‍ ഹനീഫ, വിജയകുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിദ്ദിക്കാണ്. ഛായാഗ്രഹണം സാലു ജോര്‍ജ്.


Click it and Unblock the Notifications