ഒരേ ഒരുവന്‍ മണി
ഒരേ ഒരുവന്‍ മണി
ആഗസ്ത് 28, 2006
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ താരമൂല്യത്തില്‍ മുന്നില്‍ കലാഭവന്‍ മണിയാണോ? സൂപ്പര്‍താരങ്ങളുമായി മത്സരിച്ച് ഓണച്ചിത്രം റിലീസ് ചെയ്യുകയും ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങളിറക്കുകയും ചെയ്യുന്ന മണിയുടെ താരമൂല്യം കുതിച്ചുകൊണ്ടിരിക്കുകയാണ്.
കലാഭവന്‍ മണിയുടെ പുതിയ ചിത്രമാണ് ഒരുവന്‍. നവാഗത സംവിധായകനായ വിനു ആനന്ദാണ് ചിത്രം ഒരുക്കുന്നത്. ചാക്കോ രണ്ടാമന്‍, റെഡ് സല്യൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിച്ചതിനു പിന്നാലെ ഒരുവന്‍ ഉള്‍പ്പെടെ രണ്ടു ചിത്രങ്ങളില്‍ മണി ഒരേ സമയം അഭിനയിച്ചുവരികയാണ്. രക്ഷകന്‍ ആണ് മറ്റൊരു ചിത്രം.
ഒരുവനില്‍ ഇന്ദ്രജിത്ത്, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം വടക്കാഞ്ചേരിയില്‍ പുരോഗമിക്കുന്നു.


Click it and Unblock the Notifications