രക്തചന്ദനത്തില്‍ മമ്മൂട്ടി

By Staff

രക്തചന്ദനത്തില്‍ മമ്മൂട്ടി
ആഗസ്ത് 29, 2003

ഐ.വി. ശശിയുടെ പുതിയ ചിത്രത്തിന് പേരിട്ടു. രക്തചന്ദനം. മമ്മൂട്ടിയാണ് നായകന്‍.

നിത്യഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഐ. വി. ശശിയും മമ്മൂട്ടിയും ഒന്നിക്കുന്നു. അറിയാതെ... എന്ന ചിത്രത്തിന് ശേഷം ഐ. വി. ശശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഐ. വി. ശശി തന്റെ സുവര്‍ണകാലത്ത് മമ്മൂട്ടിയോടൊന്നിച്ച് ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്തിരുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത് ഐ. വി. ശശിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഐ. വി. ശശി മമ്മൂട്ടിയുമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു ഹിറ്റാണ്.

മമ്മൂട്ടി ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ രചന ബാബു ജനാര്‍ദനന്റേതാണ്. ബിജു, അലന്‍, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ വിശ്വതുളസി എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടി. സപ്തംബറോടെ രക്തചന്ദനത്തിന്റെ ജോലികള്‍ തുടങ്ങും.

പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രവും ഐ. വി. ശശി ഒരുക്കുന്നുണ്ട്. പ്രബലന്‍ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഐ. വി. ശശി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അവസാനത്തെ ചിത്രമായ അറിയാതെ റിലീസ് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X