ശരണ്യ മോഹന്‍ലാലിന് നായിക

By Staff

ശരണ്യ മോഹന്‍ലാലിന് നായിക
ആഗസ്ത് 29, 2006

അമ്മയുടെയും മകളുടെയും നായകനായി അഭിനയിക്കുക! സിനിമാചരിത്രത്തില്‍ തന്നെ ഒരു നടനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വതയായിരിക്കും. മോഹന്‍ലാലാണ് ആ അപൂര്‍വതയ്ക്ക് ഉടമ.

മലയാളത്തിലെ പഴയ കാല നായികാനടിയായ പൂര്‍ണിമ ജയറാമിന്റെ മകള്‍ ശരണ്യയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫറിലെ നായിക. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാലിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പൂര്‍ണിമ. ആ ചിത്രത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് അഭിനയിച്ചത്. പിന്നീട് ഒന്നാണ് നമ്മള്‍, നാണയം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലും പൂര്‍ണിമയും നായികാനായകന്‍മാരായി. ഇപ്പോള്‍ 26 വര്‍ഷത്തിനു ശേഷം പൂര്‍ണിമയുടെ മകള്‍ ശരണ്യ മോഹന്‍ലാലിന്റെ നായികയാവുകയാണ്.

പാരിജാതം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തേക്കു വന്നത്. ചിത്രം ഹിറ്റായെങ്കിലും വളരെ കരുതലോടെയാണ് ശരണ്യ പുതിയ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ക്ഷണം വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്ന് ശരണ്യയുടെ അമ്മ പൂര്‍ണിമ പറയുന്നു.

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ഫോട്ടോഗ്രാഫറില്‍ രണ്ട് നായികമാരുണ്ട്. കന്നഡയില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നീതുശ്രീയാണ് മറ്റൊരു നായിക.

ഡിജോ ജോണ്‍ എന്ന ഫോട്ടോഗ്രാഫറായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ച്ചപ്പാടിലൂടെ മുത്തങ്ങ സംഭവത്തെ ചിത്രീകരിക്കുകയാണ്. ഒരു ആദിവാസി പയ്യനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

ബിജു മേനോന്‍, മനോജ് കെ.ജയന്‍, മുരളി, രാമചന്ദ്രന്‍, മാമുക്കോയ, ഭാരതി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X