എബി ജോസിന്റെ ചിത്രത്തില്‍ ജയറാം

By Staff

എബി ജോസിന്റെ ചിത്രത്തില്‍ ജയറാം
ആഗസ്ത് 30, 2003

എബി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു. ടി. കെ. രാജീവ്കുമാറിന്റെ ഇവറിന് ശേഷം ജയറാം നായകനാവുന്ന ചിത്രമാണിത്. നായികയെ തീരുമാനിച്ചിട്ടില്ല.

ഇരട്ട സംവിധായകരായ അക്ബര്‍ജോസിലെ ജോസാണ് എബി ജോസ്. ഇരുവരും പിരിയാന്‍ തീരുമാനിച്ചതോടെയാണ് എബി ജോസ് സ്വന്തം നിലയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് റെജിനായരാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പട്ടാളത്തിന്റെ തിരക്കഥാകൃത്താണ് റെജിനായര്‍. റെജിനായര്‍ ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമാണ് പട്ടാളെം.

ഗിരി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജയശങ്കറാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X