മംമ്തയുടെ മേനിപ്രദര്‍ശനം ഇനി തെലുങ്കില്‍
മംമ്തയുടെ മേനിപ്രദര്‍ശനം ഇനി തെലുങ്കില്‍
ആഗസ്ത് 30, 2006
ലങ്കയിലെ ഗ്ലാമര്‍പ്രദര്‍ശനം മംമ്തയെ മലയാളത്തില്‍ രക്ഷിച്ചില്ല. മധുചന്ദ്രലേഖയ്ക്കു ശേഷം പുതിയ അവസരങ്ങളൊന്നും മംമ്തയ്ക്ക് ലഭിച്ചില്ല. മേനിയഴക് തുറന്നുകാട്ടി ലങ്കയില്‍ നടത്തിയ പ്രകടനം തമിഴിലേക്ക് കടക്കാനുള്ള പാലമാകുമെന്ന് കരുതിയെങ്കിലും അതുമങ്ങ് ശരിയായില്ല.
തമിഴില്‍ ഒരു ചിത്രം മംമ്തയെ തേടിയെത്തിയെങ്കിലും അതേക്കുറിച്ച് പിന്നീടൊന്നും കേള്‍ക്കാതായി. നയന്‍താരക്ക് തമിഴില്‍ മംമ്ത ഭീഷണിയാവുമെന്ന വാര്‍ത്തകളും അസ്ഥാനത്തായി. എന്നാല്‍ തെലുങ്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നയന്‍താര അല്പം കരുതലോടെയിരിക്കുന്നത് നന്നാവും. മംമ്തയുടെ ഇനിയുള്ള നോട്ടം തെലുങ്കിലേക്കാണ്.
തെലുങ്കിലെ പ്രമുഖ നിര്‍മാതാവായ എം.എസ്.രാജുവിന്റെ ചിത്രത്തിലൂടെയാണ് മംമ്ത തെലുങ്കിലെത്തുന്നത്. ബോയ്സ് ഫെയിം സിദ്ധാര്‍ത്ഥാണ് ചിത്രത്തിലെ നായകന്‍.
സപ്തംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. മലയാള ചിത്രത്തില്‍ പോലും ഗ്ലാമര്‍ പ്രദര്‍ശനം നടത്താന്‍ മടി കാണിക്കാത്ത മംമ്തയ്ക്ക് തെലുങ്കില്‍ പിടിച്ചുനില്‍ക്കാനുള്ള നമ്പരുകളൊകെക നന്നായി അറിയാം. ആദ്യചിത്രം ക്ലിക്കാവുമോ എന്നാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications