പത്മപ്രിയ വീണ്ടും ലാലിനൊപ്പം
പത്മപ്രിയ വീണ്ടും ലാലിനൊപ്പം
ആഗസ്ത് 30, 2006
സൂപ്പര്‍താരങ്ങള്‍ക്ക് ഒരു പോലെ പ്രിയനായികയാണ് പത്മപ്രിയ. പ്രിയനായികയെന്നതിനേക്കാളുപരി ഭാഗ്യനായികയെന്നു പറയണം. അതുകൊണ്ടു തന്നെ പത്മപ്രിയയെ നായികയാക്കാന്‍ സൂപ്പര്‍താരങ്ങള്‍ക്ക് പ്രത്യേക താത്പര്യമുണ്ട്.
മമ്മൂട്ടിയുടെ കാഴ്ച, രാജമാണിക്യം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായിക പത്മപ്രിയ ആയിരുന്നു. ഇപ്പോള്‍ ഓണച്ചിത്രമായെത്തിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിലെ നായികയും പത്മപ്രിയയാണ്.
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം വടക്കുംനാഥനില്‍ പത്മപ്രിയയായിരുന്നു നായിക. സൂപ്പര്‍ ഹിറ്റുകളിലെ നായികയായി മാറിയിരിക്കുന്ന പത്മപ്രിയയെയാണ് ലാല്‍ അടുത്ത ചിത്രത്തിലും നായികയാക്കുന്നത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചോട്ടാ മുംബൈ എന്ന ചിത്രത്തിലാണ് പത്മപ്രിയ ലാലിന്റെ നായികയാവുന്നത്. രാജമാണിക്യത്തിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രത്തിലും അന്‍വര്‍ റഷീദ് പത്മപ്രിയയെ നായികയാക്കുകയാണ്.


Click it and Unblock the Notifications