twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാട്ടുമനുഷ്യരുടെ കഥ പറയുന്ന കാട്ടുചെമ്പകം

    By Staff
    |

    കാട്ടുമനുഷ്യരുടെ കഥ പറയുന്ന കാട്ടുചെമ്പകം
    ആഗസ്ത് 30, 2002

    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാടിന്റെ പശ്ചാത്തലത്തിലുള്ളതാണ്. കാട്ടുചെമ്പകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

    മലയോര ഗ്രാമത്തിലെ കാട്ടുമനുഷ്യരുടെ പട്ടിണിയും യാതനകളുമാണ് വിനയന്‍ പുതിയ ചിത്രത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. നാട്ടില്‍ നിന്ന് കാട്ടിലെത്തുന്നവര്‍ വനത്തെയും വനവാസികളെയും കളങ്കപ്പെടുത്തുന്നതിന്റെ കഥ.

    രാമു കാര്യാട്ടിന്റെ നെല്ലിന് ശേഷം മലയാളത്തില്‍ നിര്‍മിക്കുന്ന കാട്ടുചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ഈ ചിത്രം ഒരു പ്രണയകഥ കൂടി പറയുന്നു.

    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ നായകന്‍ ജയസൂര്യയാണ് ഈ ചിത്രത്തിലും നായകനാവുന്നത്. കൈരളി ടിവിയിലെ സുപ്രഭാതം എന്ന പരിപാടിയുടെ അവതാരകനും സീരിയല്‍ നടനുമായ അനൂപാണ് മറ്റൊരു നായകന്‍. കാര്‍ത്തിക, പുതുമുഖം കല്യാണി എന്നിവരാണ് നായികമാര്‍.

    ചന്ദ്രു, ശിവ എന്നീ ആദിവാസി യുവാക്കളെയാണ് ജയസൂര്യയും അനൂപും അവതരിപ്പിക്കുന്നത്. ശിവയുടെ സഹോദരിയാണ് ചെമ്പകം. ചെമ്പകത്തെ ചന്ദ്രു സ്നേഹിക്കുന്നു. ചന്ദ്രുവിന്റെ സഹോദരിയായ മിനു ശിവയുമായി പ്രണയത്തിലാണ്. നാട്ടില്‍ നിന്നെത്തിയവര്‍ ഈ യുവമിഥുനങ്ങളുടെ അനുരാഗനദിക്ക് പല വിഘ്നങ്ങളുമുണ്ടാക്കുന്നു.

    മനോജ് കെ. ജയന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സി. ഐ. പോള്‍, ജനാര്‍ദനന്‍, സലിംകുമാര്‍ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

    രചന വിനയന്‍ തന്നെ. ചിത്രത്തിലെ അഞ്ച് ഗാനങ്ങളും വിനയന്‍ രചിച്ചിരിക്കുന്നു. സംഗീതം മോഹന്‍ സിതാര. സുനിത പ്രൊഡക്ഷന്‍സ് മണി നിര്‍മിക്കുന്ന കാട്ടുചെമ്പകം അരോമ പ്രദര്‍ശനത്തിനെത്തിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X