കലാഭവന്‍ മണി കന്നഡയില്‍

By Staff

കലാഭവന്‍ മണി കന്നഡയില്‍
ആഗസ്ത് 31, 2003

തമിഴില്‍ ഏതാനും വേഷങ്ങളിലൂടെ പേരെടുത്ത കലാഭവന്‍ മണി കന്നഡയിലേക്കും കടക്കുന്നു.

തെലുങ്ക് നടന്‍ സായ്കുമാറിന്റെ അനുജന്‍ രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ മണി കന്നഡയിലേക്ക് കടക്കുന്നത്. ബിര്‍ഗി എന്നാണ് ചിത്രത്തിന്റെ പേര്. മാനസിയാണ് ചിത്രത്തില്‍ മണിയുടെ നായിക.

തമിഴില്‍ ഏറെ ശ്രദ്ധേയനായതിന് ശേഷം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് മണി ഇപ്പോള്‍. ഹിന്ദിയിലും അഭിനയിക്കുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് കന്നഡയിലേക്ക് മണി കടക്കുന്നത്. ബിര്‍ഗിയില്‍ ഒരു ഹാസ്യകഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്.

തമിഴില്‍ മലയാള നടന്‍മാര്‍ തിളങ്ങാറുണ്ടെങ്കിലും കന്നഡയോട് അവര്‍ക്ക് താത്പര്യം കുറവാണ്. കന്നഡ സിനിമയുടെ നിലവാര തകര്‍ച്ച തന്നെയാണ് കാരണം. തമിഴ് നടന്മാരും കന്നഡയില്‍ പരീക്ഷണത്തിന് ഇറങ്ങാറില്ല. എന്നാല്‍ ചിപ്പി, അഭിരാമി തുടങ്ങിയ മലയാള നടിമാര്‍ കന്നഡയില്‍ വിജയിച്ചിട്ടുണ്ട്. അതിനിടെയാണ് മണിയുടെ കന്നഡ പ്രവേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X