twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കറന്റ് ഭാര്‍ഗവന് കാലിടറുന്നു

    By Staff
    |

    കറന്റ് ഭാര്‍ഗവന് കാലിടറുന്നു
    ആഗസ്ത് 31, 2006

    കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചായായി ഹിറ്റുകള്‍ തീര്‍ത്ത മമ്മൂട്ടി തരംഗം അവസാനിക്കുകയാണോ? പ്രജാപതിയുടെ പരാജയത്തിനു ശേഷം മമ്മൂട്ടിയുടെ ഓണച്ചിത്രമായെത്തിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന് ബോക്സോഫീസില്‍ കാലിടറുകയാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകല്‍ നല്‍കുന്ന സൂചന.

    അഴകിയ രാവണനു ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍പ്രതീക്ഷകളുയര്‍ത്തിയാണ് ഭാര്‍ഗവ ചരിതം പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഓണച്ചിത്രങ്ങള്‍ക്കു മുമ്പേ തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് നേട്ടം കൈവരിക്കാനാവുമെന്ന കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയായി തണുത്ത പ്രതികരണമാണ് ഭാര്‍ഗവചരിതത്തിന് പ്രേക്ഷകരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.

    കറന്റ് ഭാര്‍ഗവന്‍ എന്ന അധോലോക നായകനായി മമ്മൂട്ടിയും അയാളെ ചികിത്സിക്കുന്ന മനോരോഗ വിദഗ്ധനായി ശ്രീനിവാസനും വേഷമിടുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ചലനമുണ്ടാക്കാനായിട്ടില്ല. തിരക്കഥ ശ്രീനിവാസന്റേതാണെങ്കിലും നിറഞ്ഞ ചിരി നല്‍കുന്ന രംഗങ്ങളോ ഓര്‍ത്തിരിക്കാന്‍ വകയുള്ള രസകരമായ മുഹൂര്‍ത്തങ്ങളോ ചിത്രത്തിലില്ലെന്നാണ് പ്രേക്ഷകാഭിപ്രായം. കറുത്ത ഹാസ്യത്തിന്റെ പരിവേഷത്തിലുള്ള അധോലോക നായകനായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ആരാധകരെ ആകര്‍ഷിക്കുന്ന സൂപ്പര്‍താര പ്രകടനങ്ങളും ചിത്രത്തില്‍ കുറവാണ്.

    ആഗസ്ത് 24ന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനകേന്ദ്രങ്ങളില്‍ കളക്ഷന്‍ കുറഞ്ഞുവരികയാണെന്നാണ് റിപ്പോര്‍ട്ട്. കമലഹാസന്റെ വേട്ടയാടു വിളയാട്, മോഹന്‍ലാലിന്റെ മഹാസമുദ്രം എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയതോടെ ഭാര്‍ഗവചരിതം കളക്ഷനില്‍ പിന്നോട്ടുപോവുകയാണ്. മറ്റ് ഓണച്ചിത്രങ്ങള്‍ കൂടിയെത്തുന്നതോടെ ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനം തീരെ മങ്ങുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പ്രജാപതിയേക്കാള്‍ കനത്ത പരാജയമായിരിക്കും ഈ ചിത്രം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X