താരങ്ങളില്ലാത്ത തിരുവോണക്കാലം

By Staff

ഗൗരവമുളള സിനിമാ കാഴ്ചയാണ് ഈ ഓണക്കാലത്ത് മലയാളിക്ക് ലഭിക്കുന്നത്. വെറുതെ കണ്ട് കയ്യടിക്കാനും ചിരിക്കാനും മാത്രമുളളതല്ല, പല ചിത്രങ്ങളും. അനുഭവങ്ങളുടെ കനല്‍ച്ചൂടും ഓര്‍മ്മയുടെ സിംഹാരവവുമുളള ഒരുപിടി ചിത്രങ്ങള്‍ ഈ ഓണത്തിന് തീയേറ്ററുകളിലെത്തുന്നു. ഓര്‍ക്കുക. ഇത് സൂപ്പര്‍താരങ്ങളില്ലാത്ത ഓണം.

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമില്ലാത്ത ഓണമാണ് മലയാളി ആഘോഷിക്കാന്‍ പോകുന്നത്. ഓണത്തിനായി ഒരുങ്ങുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായ കെട്ടുകാഴ്ചകളായിരിക്കും. വ്യാപാരവിജയം മോഹിച്ച് സ്ഥിരം ഫോര്‍മുലയില്‍ കുഴച്ചെടുക്കുന്നവയായിരിക്കും മിക്ക ചിത്രങ്ങളും.

കാമ്പുളള സിനിമാനുഭവം സൂപ്പര്‍താരങ്ങളുടെ ഓണച്ചിത്രങ്ങളില്‍ പൊതുവേ ഉണ്ടാകില്ല. ഇക്കഴിഞ്ഞ ഓണത്തിന് മമ്മൂട്ടിയുടെ ഒരേ കടല്‍ തീയേറ്ററിലെത്ത അനുഭവം വിസ്മരിക്കുന്നില്ല.

പ്രിഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെ രണ്ടു വീതം ചിത്രങ്ങള്‍ ഓണത്തിനുണ്ട്. പ്രിഥ്വിയുടെ രണ്ടു ചിത്രങ്ങളും നല്ല സിനിമയെ സ്നേഹിക്കുന്നവരില്‍ കാണാന്‍ ആഗ്രഹമുണ്ടാക്കുന്നവയാണ്.

വിപ്ലവ മനസുകളില്‍ ഇന്നും കെടാത്തൊരു കനലായി നീറിപ്പുകയുന്ന ഓര്‍മ്മയാണ് നക്സലൈറ്റ് വര്‍ഗീസ്. തന്റെ യൗവനം നിറതോക്കിനു മുന്നിലേയ്ക്ക് പതറാതെ വലിച്ചെറിഞ്ഞ അത്യുജ്ജ്വല വ്യക്തിത്വത്തെയാണ് പ്രിഥ്വിരാജ് തലപ്പാവ് എന്ന ചിത്രത്തില്‍ അഭിനയിച്ച് കാണിക്കുന്നത്.

മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, സാമൂഹ്യമാറ്റത്തിനു വേണ്ടിയുളള കാല്‍പനിക സ്വപ്നങ്ങളുമായി പോരാടാനിറങ്ങിയ ഒരു കാലഘട്ടത്തിന്റെ യൗവനങ്ങളെ നമുക്കു പരിചയപ്പെടുത്തുന്നു.

പ്രതിഭാധനനായ രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രവും വേറിട്ടൊരു സിനിമാനുഭവമായിരിക്കും എന്നുറപ്പാണ്. ഉദയനാണ് താരം എന്ന ശ്രീനിവാസന്‍ ചിത്രത്തിനു ശേഷം, സിനിമയ്ക്കുളളിലെ സംഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായി പറയുകയാണ് തിരക്കഥ.

അക്‍ബര്‍ അഹമ്മദ് എന്ന പുതുമുഖ സിനിമാ സംവിധായകന്റെ ജീവിതത്തിലൂടെ സിനിമയുടെ അണിയറക്കഥകളിലേയ്ക്ക് രഞ്ജിത്ത് കാമറ തിരിക്കുന്നു.

സുരേഷ് ഗോപിയുടെ രണ്ടു ചിത്രങ്ങളില്‍ ഒരെണ്ണം മസാലയുടെ കടുംകൂട്ടാണ്. നിസാര്‍ സംവിധാനം ചെയ്ത ബുളളറ്റ് , ബൈജു 2ഡി സംവിധാനം ചെയ്ത താവളം എന്നിവയാണ് ഓണത്തിനെത്തുന്ന സുരേഷ് ഗോപി ചിത്രങ്ങള്‍.

അടുത്ത പേജില്‍


ബന്ധപ്പെട്ട വാര്‍ത്തകള്‍


തലപ്പാവ് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X