ഓണത്തിനൊരു സസ്‍പെന്‍സ് ത്രില്ലര്‍

By Staff

താരങ്ങളില്ലാത്ത തിരുവോണക്കാലം -2
റിയാലിറ്റി ഷോയിലെ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടുന്ന സസ്പെന്‍സ് ത്രില്ലറാണ് ബുളളറ്റ്. നിഗൂഡ ശാസ്ത്രങ്ങളില്‍ അഗ്രഗണ്യനായ പട്ടേരി എന്ന വേഷമാണ് സുരേഷ് ഗോപിക്ക്. വാഹിദ് അബ്ദുറഹ്മാന്‍ ഹാജിയെന്ന പൊലീസ് ഉദ്യോഗസ്ഥനായി കലാഭവന്‍ മണിയും ശക്തമായ ഒരു കഥാപാത്രമാകുന്നു ഈ ചിത്രത്തില്‍.

അഭയം തേടിയലയുന്ന നാടോടികളുടെ കഥയാണ് താവളം പറയുന്നത്.

സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വെറുതെ ഒരു ഭാര്യയുടെ വിജയം നല്‍കിയ ചിരി മായും മുമ്പെ ജയറാം ജഗതി ടീമിന്റെ സൂപ്പര്‍ കോമഡി ചിത്രം ഓണത്തിന് എത്തുന്നു. അനില്‍ സംവിധാനം ചെയ്ത പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തില്‍ പുരോഗമന ചിന്താഗതിക്കാരനായ പാര്‍ത്ഥന്‍ എന്ന ചെറുപ്പക്കാരന്റെ വേഷമാണ് ജയറാമിന്.

പാര്‍ത്ഥന്റെ അമ്മാവന്റെ വേഷത്തിലാണ് ജഗതി. അതീവ രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളില്‍ ജയറാമും ജഗതിയും കൊണ്ടും കൊടുത്തു മുന്നേറുന്ന ഈ ചിത്രം സുന്ദരമായ ഒരു ഓണക്കാഴ്ചയായിരിക്കും.

ജയരാജിന്റെ ഗുല്‍മോഹറും ഓണത്തിന് എത്തുന്നു. കളിയാട്ടത്തിലൂടെ ലാല്‍ എന്ന നടനെ മലയാലത്തിന് സമ്മാനിച്ച ജയരാജ്, ഇക്കുറി സംവിധായകന്‍ രഞ്ജിത്തിനെയാണ് കാമറയ്ക്ക് മുന്നിലെത്തിക്കുന്നത്. സൂപ്പര്‍ സംവിധായകന്‍ എന്ന് പേരു നേടിയ രഞ്ജിത്തിനുളളിലെ ശക്തനായ അഭിനേതാവിനെ, എഴുപതുകളിലെ തീപടര്‍ന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ജയരാജ് പരിചയപ്പെടുത്തുന്നത്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X