പ്രതിഭകളുടെ മാറ്ററിയാന്‍ ഓണക്കാലം
താരങ്ങളില്ലാത്ത തിരുവോണക്കാലം - 3
സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ നേടിയ അടയാളങ്ങള്‍ എന്ന എം ജി ശശി ചിത്രവും ഓണത്തിന് റിലീസ് ചെയ്യുന്നു. യുദ്ധങ്ങളുടെ അര്‍ത്ഥമില്ലായ്മയിലേയ്ക്കാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ വിരല്‍ചൂണ്ടുന്നത്. ജ്യോതിര്‍മയിയുടെ മീനാക്ഷിക്കുട്ടിയെന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. നന്തനാരുടെ സാഹിത്യവും അനുഭവങ്ങളുമാണ് അടയാളത്തിന്റെ പ്രമേയം.
പ്രണയത്തിന്റെ അറിയാമുഖങ്ങള്‍ പകര്‍ത്തുന്ന ചിത്രമാണ് കെ എ ദേവരാജിന്റെ പരിഭവം. പുതുമുഖം അഭിലാഷാണ് ഈ ചിത്രത്തിലെ നായകന്‍. നായിക ലക്ഷ്മി ശര്‍മ്മ.
പതിനെട്ടാം വയസില്‍ ആദ്യ ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ പ്രതിഭയാണ് നിതിന്‍ രാമകൃഷ്ണന്‍. അപൂര്‍വ എന്ന ഈ ചിത്രം റിലീസ് ചെയ്യാന്‍ നിതിന്‍ ഓണക്കാലമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിമലാ രാമന്‍ പ്രധാന വേഷത്തിലെത്തുന്ന അപൂര്‍വയില്‍ തമിഴ് ഹാസ്യനടന്‍ ശെന്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നു.
താരപരിവേഷമില്ലാതെ, കഥയുടെയും അവതരണ രീതിയുടെയും പുതുമ കൊണ്ട് പ്രേക്ഷക മനസ് കവരാനുളള നല്ല മത്സരത്തിലാണ് ഈ ഒമ്പതു ചിത്രങ്ങളും. സസ്‍പെന്‍സ് ത്രില്ലര്‍ എന്ന പേരിലെത്തുന്ന ബുളളറ്റ്, ജയറാം, ജഗതി ടീമെന്ന പ്ലസ് പോയിന്റുളള പാര്‍ത്ഥന്‍ കണ്ട പരലോകം എന്നീ ചിത്രങ്ങള്‍ക്ക് വമ്പന്‍ ഇനിഷ്യല്‍ കിട്ടിയേക്കാം.
രഞ്ജിത്ത്, പ്രിഥ്വിരാജ് ടീമിന്റെ തിരക്കഥയ്ക്കും അങ്ങനെയൊരു പ്രതീക്ഷയുണ്ട്. എങ്കിലും ഓണം ബമ്പര്‍ ആര്‍ക്കായിരിക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ.
താരങ്ങള്‍ അകന്നു നില്‍ക്കുക വഴി, നല്ല സിനിമകള്‍ കാണാനുളള അവസരമാണ് കാണികള്‍ക്ക് കിട്ടിയിരിക്കുന്നത്. ഈ ഓണത്തിന്റെ പ്രേക്ഷക വിധിയെഴുത്ത് ഒരുപക്ഷേ, മലയാള സിനിമയെ വഴിമാറ്റിയൊഴുക്കിയേക്കാം.
അടുത്ത പേജില്‍


Click it and Unblock the Notifications