twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി കുളിച്ചാല്‍ മമ്മൂട്ടിയാവുമോ?

    By Staff
    |

    ഓരോ നടന്മാര്‍ക്കും ഓരോ അഭിനയശൈലിയുണ്ട്. ചിലര്‍ സ്വഭാവിക നടന്‍മാരാണെങ്കില്‍ ചിലര്‍ അഭിനയം പഠിച്ചും പരിശീലിച്ചും വശപ്പെടുത്തുന്നവരാണ്. ഈ രണ്ട് ഗണത്തില്‍ പെടുന്നവരിലും മികച്ച നടന്മാരുണ്ട്. ജന്മസിദ്ധമായ കഴിവ് ഊതിക്കാച്ചിയെടുത്ത് പ്രതിഭയുടെ തിളക്കമേറ്റുന്നവരാണ് ചില നടന്‍മാരെങ്കില്‍ മറ്റൊരു ഗണത്തില്‍ പെട്ടവര്‍ കഠിനമായ അദ്ധ്വാനത്തിലൂടെ അഭിനയം വശപ്പെടുത്തിയെടുക്കുകയും പരിശീലനത്തിലൂടെ പുതുമയും വ്യത്യസ്തതയും പരീക്ഷിക്കുന്നവരുമാണ്.

    ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്ന നടനാണ് മമ്മൂട്ടി. താനൊരു നാച്വറല്‍ ആക്ടറല്ലെന്ന് മമ്മൂട്ടി തന്നെ എത്രയോ വട്ടം അഭിമുഖങ്ങളില്‍ പറഞ്ഞിരിക്കുന്നു. ഒരു നടനെ സംബന്ധിച്ചിടത്തോളം അകരിയറിലെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത് സ്വയം വിലയിരുത്തുന്നതില്‍ അയാള്‍ എത്ര മാത്രം കൃത്യത പാലിക്കുന്നുവെന്നതിലാണ്. തന്നിലെ നടന്റെ സാധ്യതകളും പരിമിതികളും വ്യക്തമായി ബോധ്യമുള്ളതുകൊണ്ടാണ് കെ.ജി.ജോര്‍ജിന്റെ കാമമോഹിതം എന്ന ചിത്രത്തില്‍ നായകനാവാന്‍ വിളിച്ചപ്പോള്‍ ആ ചിത്രത്തിലെ കഥാപാത്രം തന്നേക്കാള്‍ കൂടുതല്‍ ഇണങ്ങുക മോഹന്‍ലാലിനായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞത്. ( ചര്‍ച്ചകളില്‍ അവസാനിച്ച ഒരു കൂട്ടം പ്രൊജക്ടുകളുടെ കൂട്ടത്തില്‍ പെടുന്നു കാമമോഹിതവും.)

    പറഞ്ഞുവരുന്നത് മമ്മൂട്ടിയെ കുറിച്ചല്ല, മലയാളത്തിലെ തന്നെ മറ്റൊരു സൂപ്പര്‍താരത്തെ കുറിച്ചാണ്. കിച്ചാമണി എംബിഎയില്‍ കോമഡിയെന്ന പേരില്‍ പരാക്രമം നടത്തുന്ന സുരേഷ് ഗോപി എന്ന നടനെ കുറിച്ച്. ഷാജി കൈലാസ് എന്നൊരു സംവിധായകനും രഞ്ജി പണിക്കര്‍ എന്നൊരു തിരക്കഥാകൃത്തും മലയാള സിനിമയിലുണ്ടായതു കൊണ്ടു മാത്രം സൂപ്പര്‍താരമായി മാറിയ ആ നടന്‍ തനിക്കും കോമഡി പറ്റുമെന്ന അബദ്ധ ധാരണയില്‍ കിച്ചാമണി എംബിഎയില്‍ കാട്ടിക്കൂട്ടുന്ന കോമഡി ലീലകള്‍ എത്ര ക്ഷമാശീലനായ പ്രേക്ഷകന്റെയും സഹനശേഷിയെ പരീക്ഷിക്കുന്നതാണ്. തന്നിലെ നടന്റെ സാധ്യതകളും പരിമിതികളും എന്താണെന്നതിനെ കുറിച്ച് ഒരു ബോധവും അദ്ദേഹത്തിനില്ല എന്ന് കിച്ചാമണി കാണുമ്പോള്‍ ബോധ്യമാവും.

    മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവരൊക്കെ കോമഡി ചെയ്യാന്‍ വഴക്കമുള്ളവരാണെന്ന് തെളിയിച്ചിട്ടുള്ളവരാണ്. അതില്ലെന്ന വിമര്‍ശനം നേരിടേണ്ടി വന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ ആ വിമര്‍ശനത്തെ മമ്മൂട്ടി തന്നെ സമര്‍ത്ഥമായി നേരിട്ടു. (മമ്മൂട്ടിക്കു കോമഡി ഇണങ്ങുന്നില്ലെന്നു വിമര്‍ശിക്കുന്നവര്‍ തന്നെ കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള ചിത്രങ്ങളില്‍ മമ്മൂട്ടി തന്റേതു മാത്രമായ ശൈലിയില്‍ കോമഡി ടച്ചില്‍ ഒരു കഥാപാത്രത്തെ എങ്ങനെ വിജയകമായി അവതരിപ്പിക്കാമെന്നു തെളിയിച്ചിട്ടുണ്ട് എന്ന കാര്യം ശ്രദ്ധിക്കാതെ പോയവരാണ്. )

    രാജമാണിക്യം എന്ന ചിത്രത്തോടെ ആ വിമര്‍ശനത്തിന്റെ വായ്ത്തല മടങ്ങി. പയ്യംവെള്ളി ചന്തുവിനെയും ഭാസ്കരപട്ടേലരെയും ഗംഭീരമാക്കിയ തനിക്ക് തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയ ബെല്ലാരി രാജയവാനും കഴിയുമെന്ന് മമ്മൂട്ടി കാണിച്ചുതന്നു. വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് തുറുപ്പുഗുലാനിലും മായാവിയിലുമൊക്കെ മമ്മൂട്ടി തന്റേതായ ശൈലിയിലുള്ള കോമഡി നമ്പരുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X