twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും സുരേഷ് ഗോപിയും-ഷാജി പറഞ്ഞത്

    By Staff
    |

    സുരേഷ് ഗോപിയും കോമഡി വഴങ്ങില്ലെന്ന വിമര്‍ശനം നേരിടുന്ന മറ്റൊരു സൂപ്പര്‍താരമാണ്. രാജമാണിക്യത്തില്‍ തനിക്കെതിരായ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു കൊണ്ട് മമ്മൂട്ടി നടത്തിയ പ്രകടനം കണ്ടിട്ടാണോ സുരേഷ് ഗോപി കിച്ചാമണിയില്‍ കോമഡി എന്ന പേരിലുള്ള പരാക്രമങ്ങള്‍ നടത്തുന്നത്? മമ്മൂട്ടിക്ക് കോമഡിയാവാമെങ്കില്‍ തനിക്കും കോമഡിയാവാമെന്ന വെളിപാടാണ് കിച്ചാമണിയെന്ന കഥാപാത്രത്തില്‍ സുരേഷ് ഗോപിയെ എത്തിച്ചതെങ്കില്‍ അത് അദ്ദേഹം എത്രയും പെട്ടെന്ന് തിരുത്തണം. താനും മമ്മൂട്ടിയും തമ്മില്‍ വലിയ അകലമുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഇനിയും കിട്ടിയിട്ടിട്ടില്ലെങ്കില്‍ കിച്ചാമണി പോലുള്ള കഥാപാത്രങ്ങളെ ഇനിയും കാണേണ്ടി വരുന്ന ഗതികേടാവും മലയാള സിനിമാ പ്രേക്ഷകരുടേത്.

    കോമഡി ചെയ്യാന്‍ ഒരു നടന് വേണ്ടത് ഫ്ലെക്സിബിളിറ്റിയാണ്. അതൊട്ടുമില്ലാത്ത നടനാണ് സുരേഷ് ഗോപി. ഫ്ലെക്സിബിളല്ലെന്ന വിമര്‍ശനം മമ്മൂട്ടിക്കും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും താനെത്രമാത്രം ഫ്ലെക്ലിബിളാണെന്ന് വൈവിധ്യമുള്ള ഒരു പിടി കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി കാണിച്ചുതന്നിട്ടുണ്ട്. വിധേയനിലെ ഭാസ്കര പട്ടേലരെ അവതരിപ്പിച്ച മമ്മൂട്ടി കാഴ്ചയിലെ മാധവനായി മാറുമ്പോള്‍ ശരീരഭാഷയിലും സംഭാഷണരീതിയിലും വരുത്തുന്ന മാറ്റം ശ്രദ്ധിക്കുക. ഇത്തരമൊരു വൈവിധ്യം തനിക്കൊട്ടും സാധ്യമല്ലെന്ന് സുരേഷ് ഗോപി തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്.

    കോമഡിയുടെ കാര്യത്തില്‍ മാത്രമല്ല ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മില്‍ വലിയ അന്തരമുണ്ട്. സുരേഷ് ഗോപിയെ സൂപ്പര്‍താരമായി ഉയര്‍ത്തിയ ഏകലവ്യനും കമ്മിഷണറും സംവിധാനം ചെയ്ത ഷാജി കൈലാസ് കിംഗില്‍ മമ്മൂട്ടിയെ നായകനാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരം ഇതാണ്- സുരേഷ് ഗോപിയെയാണ് നായകനാക്കുന്നതെങ്കില്‍ ഇപ്പോള്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം തീരാന്‍ നാല് മണിക്കൂറെടുക്കും. സംഭാഷണങ്ങള്‍ പറയുന്നതിലും ശരീര ചലനങ്ങളിലും മമ്മൂട്ടിക്കുള്ള വേഗത സുരേഷ് ഗോപിക്കില്ലെന്നാണ് ഷാജി കൈലാസ് സൂചിപ്പിച്ചത്.

    ഒരു വര്‍ഷമിറങ്ങുന്ന അര ഡസന്‍ സിനിമകളില്‍ അഞ്ചും ബോക്സോഫീസില്‍ മൂക്കും കുത്തി വീഴുമ്പോഴും താനെന്ന സൂപ്പര്‍താരത്തെ കുറിച്ച് ചില അബദ്ധ ധാരണകള്‍ സുരേഷ് ഗോപിയെ ഭരിക്കുന്നുണ്ടെന്ന് തോന്നുന്നു. അങ്ങനെയല്ലായിരുന്നെങ്കില്‍ പഴശിരാജയില്‍ നായകനോളം പോന്ന വേഷം ലഭിച്ചിട്ടും അത് വേണ്ടെന്നുവയ്ക്കാന്‍ സുരേഷ് ഗോപിക്ക് തോന്നുമായിരുന്നില്ലല്ലോ. പഴശി രാജയിലെ തലയ്ക്കല്‍ ചന്തുവിനേ (തമിഴിലെ തിരക്കുകള്‍ മാറ്റിവച്ചും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തമിഴിലെ സൂപ്പര്‍താരം ശരത്കുമാര്‍ മലയാളത്തിലെത്തി) ക്കാള്‍ മികച്ചത് കിച്ചാമണി പോലുള്ള നായകവേഷങ്ങളാണെന്ന് സുരേഷ് ഗോപിക്ക് തോന്നുന്നുണ്ടെങ്കില്‍ നാല് വര്‍ഷം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടും അദ്ദേഹം ഒന്നും പഠിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാന്‍. സുരേഷ് ഗോപി കുളിച്ചാല്‍ മമ്മൂട്ടിയാവില്ലെന്ന് അദ്ദേഹം ഇനിയെങ്കിലും മനസിലാക്കുന്നതാണ് മലയാള സിനിമയ്ക്കും അദ്ദേഹത്തിനും ഒരു പോലെ ഗുണകരം..

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X