»   » സംഗീതത്തിനായി കുട്ടികളെ തെണ്ടികളാക്കരുത്:യേശുദാസ്

സംഗീതത്തിനായി കുട്ടികളെ തെണ്ടികളാക്കരുത്:യേശുദാസ്

Posted By:
Subscribe to Filmibeat Malayalam
Yesudas
കൊച്ചി: സംഗീതം ശരീരം കൊണ്ടുള്ള അഭ്യാസമല്ലെന്ന് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. ഇന്നത്തെ അവസ്ഥയില്‍ സംഗീതത്തിനായുള്ള പത്മശ്രീ കൊടുക്കേണ്ടത് കമ്പ്യൂട്ടറിനാണെന്നും അദ്ദേഹം പറഞ്ഞു.

രവി മേനോന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അതിശയരാഗം' എന്ന പുസ്തകം ഗായിക സുജാതയ്ക്ക് നല്‍കി പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

ശരീരം കൊണ്ടല്ല ശാരീരം കൊണ്ടാണ് സംഗീതം പുറത്തേയ്ക്ക് വരേണ്ടത്. അത് വെറും വേഷം കെട്ടലല്ല. ഇന്ന് ശരീരത്തിന്റെ എക്‌സര്‍സൈസാണ് സംഗീതത്തിന്റെ പേരില്‍ നടക്കുന്നത്. എല്ലാം വര്‍ക്ക്ഔട്ട് മ്യൂസിക്കായി മാറിക്കഴിഞ്ഞു.

പണ്ടുള്ള പാട്ടുകള്‍ എക്‌സര്‍സൈസിന് പറ്റിയതല്ല. ഇന്നത്തെ പാട്ടുകള്‍ അതിനു വേണ്ടി സൃഷ്ടിക്കപ്പെടുന്നവയാണ് യേശുദാസ് പറഞ്ഞു. ഇന്നും പാടുമ്പോള്‍ ശ്രുതി ചേര്‍ന്നിട്ടുണ്ടാകുമോ എന്നോര്‍ത്ത് ആശങ്കപ്പെടുന്നയാളാണ് ഞാന്‍. എനിക്ക് എന്നെപ്പറ്റി അറിയാം. സംഗീതത്തെക്കുറിച്ച് അത്രയൊന്നും അറിവില്ലാത്തയാളാണ് ഞാനെന്ന് നന്നായി അറിയാം.

ഇന്ന് ശ്രുതിയും താളവുമെല്ലാം സാങ്കേതികമായി ചേര്‍ക്കാവുന്ന സ്ഥിതിയിലായി കഴിഞ്ഞു. അപ്പോള്‍ പിന്നെ മനുഷ്യന്റെ ആവശ്യമെന്തിനാണ്? ഇപ്പോഴത്തെ അവസ്ഥയില്‍ പത്മശ്രീപോലുള്ള ബഹുമതികള്‍ കൊടുക്കേണ്ടത് കമ്പ്യൂട്ടറിനാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഗീതത്തിനു വേണ്ടി കുട്ടികളെ തെണ്ടികളാക്കി മാറ്റുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞാന്‍ സംഗീതം എന്ന സരസ്വതിയെ മാത്രമേ ധ്യാനിച്ചിട്ടുള്ളൂ. ലക്ഷ്മിയുണ്ടാകാന്‍ വേണ്ടിയുള്ള ധ്യാനമാണെങ്കില്‍ സരസ്വതി വരില്ല- യേശുദാസ് പറഞ്ഞു.

English summary
Singer KG Yesudas criticized the new trends in film musica and he also blasts the style of conducting the reality shows,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam