പ്രണയവും വിഷാദവും സ്മിതയെ തളര്‍ത്തി

എല്ലാംകൂടിഒടുവില്‍ സ്മിതയെ വിഷാദ രോഗത്തിലേക്ക് നടത്തുകയായിരുന്നു. ആഘോഷങ്ങളുടെയും ആഹ്‌ളാദാരവങ്ങളുടേയും നടുവില്‍ ആടിതീര്‍ത്ത സ്മിതയുടെ ജന്മം ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിശബ്ദമായ് എരിഞ്ഞമരുകയായിരുന്നു.
ആത്മഹത്യയെന്ന് സംശയിക്കുന്ന വിധമാണ് തനിച്ചുതാമസിക്കുന്ന ഫ്‌ളാറ്റില്‍ സ്മിതയെ കണ്ടെത്തിയത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി (അഥര്‍വ്വം) മോഹന്‍ലാല്‍(സ്ഫടികം) എന്നിവര്‍ക്കൊപ്പമെല്ലാം സ്മിത അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ മലയാളസിനിമ തുമ്പോളികടപ്പുറമായിരുന്നു. ഒടുവില്‍ ചെയ്ത ചിത്രം കോയമ്പത്തൂര്‍ മാപ്പിളൈ..
1996ല്‍ കെട്ടുപോയ ജീവിതം സ്മിതയ്ക്ക് ഒരിക്കലും സ്വസ്ഥത നല്കിയിരുന്നില്ല. വിജയത്തിന്റെ ഒരു ഉപോത്പന്നമായി സ്മിതയെ ഉപയോഗപ്പെടുത്തിയവരും അവര്‍ക്ക് മോശമായ ഇമേജ് നല്‍കി.
കാപട്യം ഉള്ളില്‍ നിറച്ച് പുറത്ത് ചിരിയും മാന്യതയും കൊണ്ടുനടന്ന സിനിമയുടെ തമ്പുരാക്കന്‍മാര്‍ക്ക് സ്മിത ഒരു രണ്ടാം തരക്കാരിയായിരുന്നു. ജീവിക്കാന്‍ വേണ്ടി കപട ഇമേജ് സൂക്ഷിക്കാതെ പോയ സ്മിത മരണശേഷവും നിറഞ്ഞ ഓര്‍മ്മയാവുന്നതും അതുകൊണ്ടുതന്നെ.
ആദ്യപേജില്‍
തിരിച്ചുവരാത്ത സില്‍ക് സ്മിതം


Click it and Unblock the Notifications