»   » നടി ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയായി

നടി ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Dhanya Mary Varghese And John
പ്രശസ്ത നടി ധന്യമേരി വര്‍ഗീസ് വിവാഹിതയായി. തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയില്‍ നടന്ന വിവാഹചടങ്ങില്‍ നര്‍ത്തകനും നടനുമായ ജോണ്‍ ആണ് ധന്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു.

എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്.
ടൂര്‍ണമെന്റ്' എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍.

സ്വന്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജോണ്‍ നടത്തുന്നുണ്ട്. വിവാഹം കഴിഞ്ഞാല്‍ അഭിനയത്തേക്കാള്‍ പ്രാധാന്യം കുടുംബത്തിനാണെന്നും അതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam